Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiപഹല്‍ഗാം ആക്രമണം...

പഹല്‍ഗാം ആക്രമണം : സൈനിക നീക്കത്തിന് തയാറായി കര-വ്യോമ-നാവിക സേന

ന്യൂഡൽഹി : പഹല്‍ഗാം ആക്രമണത്തിൽ സൈനിക നീക്കത്തിന് തയാറായി കര-വ്യോമ-നാവിക സേന. രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ വീണ്ടും നടപടി തുടങ്ങി. ലഷ്‌കര്‍ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദ് തദ്വയുടെ വീട് സ്‌ഫോടനത്തില്‍ തകര്‍ത്തു.

കശ്മീരിൽ ഇന്നലെ അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകർത്തത്. കശ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത്.

അതേസമയം യു എ ഇ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യവിടാന്‍ അനുവദിച്ച സമയപരിധി ഇന്നവസാനിക്കും. പാക് പൗരത്വം ഉള്ളവര്‍ രാജ്യം വിടണമെന്നും മൂന്നുപേര്‍ക്ക് നല്‍കിയ നോട്ടീസ് പിൻവലിച്ചു.

ദീർഘകാല വിസക്കായുള്ള പാക് വനിതയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇന്ത്യൻ പൗരനെ വിവാഹം ചെയ്ത ഷീന നാസിന്റെ ഹർജിയാണ് ഫോറിനേഴ്‌സ് ആക്ട് ചൂണ്ടിക്കാട്ടി തള്ളിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സർക്കാരിന്റെ നാലാം വാർഷികാഘോഷം : ഏപ്രിൽ 21ന് കാസർഗോട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്തി പിണറായി വിജയൻ കാസർഗോഡ് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 ന് രാവിലെ...

മില്ലുടമകളെ ക്ഷണിച്ചില്ല : സിവിൽ സപ്ലൈസ് വകുപ്പ് വിളിച്ച യോഗം അഞ്ചുമിനുട്ടിൽ അവസാനിപ്പിച്ച് മുഖ്യമന്ത്രി

കൊച്ചി : നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വിളിച്ച യോഗം അഞ്ചുമിനിറ്റുകൊണ്ട് അവസാനിപ്പിച്ച് മുഖ്യമന്ത്രി ഇറങ്ങിപ്പോയി. യോഗത്തിലേക്ക് മില്ലുടമകളെ ക്ഷണിക്കാതിരുന്നതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത് .എറണാകുളം ഗസ്റ്റ് ഹൗസിൽ...
- Advertisment -

Most Popular

- Advertisement -