Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiപഹൽ​ഗാം ആക്രമണത്തിൽ...

പഹൽ​ഗാം ആക്രമണത്തിൽ ലഷ്കർ കമാൻഡർ ഫാറൂഖ് അഹമ്മദിന്റെ പങ്ക് സ്ഥിരീകരിച്ച് എൻ ഐ എ

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ ലഷ്‌കറെ തയിബയുടെ മുഖ്യ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദിന്റെ പങ്ക് സ്ഥിരീകരിച്ച് എൻഐഎ.കശ്മീർ സ്വദേശിയായ ഇയാൾ പാക് അധിനിവേശ കശ്മീരിലുണ്ടെന്നാണ് നി​ഗമനം. പാക്കിസ്ഥാനിൽ നിന്ന് കശ്മീരിലേക്കു ഭീകരപ്രവര്‍ത്തകരുടെ നുഴഞ്ഞു കയറ്റത്തിനുള്ള സംവിധാനങ്ങളൊരുക്കുന്നത് ഫാറൂഖ് അഹമ്മദാണ്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ കശ്മീരിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഇയാളുടെ പ്രവർത്തന ശൃംഖലയ്ക്കു മുഖ്യ പങ്കുണ്ടെന്നാണ് സുരക്ഷാസേന കണ്ടെത്തിയിരിക്കുന്നത്. കുപ്‍വാരയിൽ ജനിച്ച് വളർന്ന ഇയാൾക്ക് താഴ്‌വരയിലെ രഹസ്യപാതകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്.1990നും 2016നും ഇടയില്‍ പലതവണ ഇന്ത്യയില്‍നിന്ന് പാക്കിസ്ഥാനിലേക്കും തിരിച്ചും ഇയാൾ യാത്ര ചെയ്തിട്ടുണ്ട് .ആക്രമണത്തിന് പിന്നാലെ കശ്മീരിൽ നിന്നും ഇയാളുടെ സഹായികളെ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ കുപ്‌വാരയിലെ വീട് സുരക്ഷാസേനയും പ്രാദേശിക ഭരണകൂടവും ചേർന്ന് തകർത്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഗോള അയ്യപ്പ സംഗമം: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും  വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും, ദേവസ്വം ബോർഡിന്‍റെ  പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ ...

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് നാല് പേർ മരിച്ചു

ന്യൂഡൽഹി : മുസ്തഫാബാദിൽ കെട്ടിടം തകർന്നു വീണ് നാല് പേർ മരിച്ചു .ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. 14 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.  ആറു നില കെട്ടിടമാണ് കനത്ത മഴയെ തുടർന്നു...
- Advertisment -

Most Popular

- Advertisement -