Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsമെഗാ സൂംമ്പാ...

മെഗാ സൂംമ്പാ ഡിസ്‌പ്ലേ 2025 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : ‘പഠനമാണ് ലഹരി’ എന്ന മുദ്രാവാക്യമുയർത്തി തിരുവനന്തപുരത്തെ തിരഞ്ഞെടുത്ത സ്‌കൂളുകളിൽ നിന്നുള്ള ആയിരത്തിയഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ‘മെഗാ സൂംമ്പാ ഡിസ്‌പ്ലേ 2025’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കുട്ടികളിലെ അക്രമവാസനയും ലഹരിയുടെ ഉപയോഗവും ഇല്ലാതാക്കുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും സമഗ്രമായ ആരോഗ്യ-കായിക വിദ്യാഭ്യാസ പരിപാടി സ്‌കൂളുകളിൽ നടപ്പിലാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിനനുസരിച്ച് സ്‌കൂളുകളിൽ കുട്ടികൾക്കും അധ്യാപകർക്കും ഒരുമിച്ച് പങ്കെടുക്കുവാൻ കഴിയുന്ന സൂംബാ, ഏറോബിക്സ്, യോഗ തുടങ്ങിയവ നടപ്പിലാക്കുവാനുള്ള നടപടികളുടെ ആദ്യപരിപാടിയായിയാണ് ആയിരത്തിയഞ്ഞൂറോളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ‘മെഗാ സുംബാ ഡിസ്‌പ്ലേ’ സംഘടിപ്പിച്ചത്.

ദേശീയ സ്‌കൂൾ ചാമ്പ്യഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ കായിക പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ മത്സരങ്ങളും സംഘാടനവും സംബന്ധിച്ച കൈപുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ജി ആർ അനിൽ, സജി ചെറിയാൻ, മുഹമ്മദ് റിയാസ്, ആന്റണി രാജു എം.എൽ.എ, മെയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യാത്രയ്ക്കിടയിലെ ആശങ്കയ്ക്ക് പരിഹാരമായി ‘ക്ലൂ’

തിരുവനന്തപുരം:കേരളത്തിൽ യാത്രചെയ്യുന്നവർക്ക് യാത്രയ്ക്കിടയിലെ ആ'ശങ്ക'യ്ക്ക് പരിഹാരമായി 'ക്ലൂ' മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ സുഗമമായി കണ്ടെത്തുന്നതിനായി ശുചിത്വ...

മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് .എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്...
- Advertisment -

Most Popular

- Advertisement -