Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiദേവികുളം ഉപതിരഞ്ഞെടുപ്പ്...

ദേവികുളം ഉപതിരഞ്ഞെടുപ്പ് : ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ. രാജയ്ക്കും സിപിഎമ്മിനും ആശ്വാസം. ഉപതിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. എ. രാജ സംവരണത്തിന് അർഹനാണെന്നും ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പട്ടികജാതിക്കാർക്ക് സംവരണം ചെയ്ത മണ്ഡലത്തിൽ ക്രിസ്തുമത വിശ്വാസിയായ രാജ മത്സരിച്ചു ജയിച്ചതിനെതിരായി എതിർസ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ഡി. കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. മണ്ഡലത്തിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്ന് വിലയിരുത്തി ഹൈക്കോടതി 2023 മാർച്ചിലാണ് എം.എൽ.എ.യുടെ നിയമസഭാംഗത്വം റദ്ദാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈക്കം സ്മാരകത്തിൽ തന്തൈ പെരിയാർ ജന്മദിനം ആഘോഷിച്ചു

കോട്ടയം: സാമൂഹിക പരിഷ്‌കർത്താവും വൈക്കം സത്യഗ്രഹ സമരത്തിൻറെ മുന്നണി പോരാളിയുമായിരുന്ന പെരിയാർ ഇ.വി രാമസ്വാമി നായ്ക്കറുടെ (തന്തൈ പെരിയാർ) 147-ാം ജന്മദിനം വൈക്കത്ത് ആഘോഷിച്ചു. തന്തൈ പെരിയാറിന്റെ ജന്മദിനം സാമൂഹികനീതി ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി...

കോട്ടയത്ത് 3 പേര്‍ ട്രെയിന്‍ തട്ടി മരിച്ചു

കോട്ടയം : ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ അമ്മയും രണ്ട് പെൺകുട്ടികളും ട്രെയിനിനു മുൻപിൽ ചാടി മരിച്ചു.പുലർച്ചെയോടെയാണ് നാട്ടുകാരിൽ ചിലർ ചിന്നിച്ചിതറിയ മൃതദേഹം പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായി കണ്ടെത്തിയത്. പാറോലിക്കൽ സ്വദേശി ഷൈനി...
- Advertisment -

Most Popular

- Advertisement -