Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിവാഹിതരായ പെൺമക്കളെ...

വിവാഹിതരായ പെൺമക്കളെ മാതാപിതാക്കൾ ചേർത്ത് നിർത്തണം:  ദലീമ ജോജോ എംഎൽഎ

ആലപ്പുഴ: പെൺമക്കൾ വിവാഹിതരായാലും അവരെ എപ്പോഴും ചേർത്തുപിടിക്കുന്ന സമീപനം മാതാപിതാക്കൾ കൈക്കൊള്ളണമെന്ന് ദലീമ ജോജോ എംഎൽഎ പറഞ്ഞു. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ‘സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയും പരിഹാര സാധ്യതകളും’ എന്ന വിഷയത്തിൽ വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.

വിവാഹിതരായ പെൺമക്കളെ മറ്റൊരു കുടുംബാംഗമായി കണക്കാക്കി  മാതാപിതാക്കൾ അകറ്റി നിർത്തുന്നത്  ഗാർഹിക പീഡനങ്ങൾ വർദ്ധിക്കുന്നതിനും ആത്മഹത്യകൾക്കും കാരണമാകും.  പെൺമക്കളെ ഭാരമായി കാണാതെ അവരെ ഹൃദയത്തോട് ചേർത്തു നിർത്തണം. സാഹചര്യങ്ങളോട് പൊരുതാനും കൃത്യമായ തീരുമാനങ്ങൾ എടുക്കാനും അവർക്ക് ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ പ്രാപ്തി നൽകിയാൽ ‘സ്ത്രീകളിലെ ആത്മഹത്യ’ പ്രശ്നം ഒരുപരിധിവരെ പരിഹരിക്കാൻ സാധിക്കുമെന്നും എംഎൽഎ പറഞ്ഞു.

ഡോ. പൂർണിമ വിഷയം അവതരിപ്പിച്ചു. പാനൽ ചർച്ചയിൽ നഗരസഭാംഗം സൗമ്യരാജ്, അഡ്വ. ശ്രീജേഷ്, കേരളകൗമുദി ആലപ്പുഴ ബ്യൂറോ ചീഫ് സിതാര അഭിലാഷ്, എസ് ഉഷ, പി ടി ലിജിമോൾ എന്നിവർ പങ്കെടുത്തു. സ്ത്രീകളിലെ ആത്മഹത്യ പ്രവണതയുടെ കാരണങ്ങളെക്കുറിച്ചുള്ള ചോദ്യോത്തര സെഷനും സെമിനാറിൽ ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 30-07-2026 Karunya Plus KN-634

1st Prize ₹1,00,00,000/- PW 725644 (THIRUR) Consolation Prize ₹5,000/- PN 725644 PO 725644 PP 725644 PR 725644 PS 725644 PT 725644 PU 725644 PV 725644 PX 725644 PY 725644 PZ 725644 2nd Prize ₹30,00,000/- PO 827524 (KASARAGOD) 3rd...

മണ്ഡല മകരവിളക്ക് തീർത്ഥാടനം:  പന്തളത്ത് വിപുലമായ ഒരുക്കങ്ങൾ തുടങ്ങി

പന്തളം: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി പന്തളത്ത് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. മണ്ഡലകാലം ആരംഭിക്കുന്ന വൃശ്ചികം ഒന്ന് മുതൽ സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണം ദർശനത്തിന് സൗകര്യമൊരുക്കും. ജനുവരി 12 ന് ഉച്ചയോടെ തിരുവാഭരണഘോഷയാത്ര പന്തളത്ത്...
- Advertisment -

Most Popular

- Advertisement -