Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNew Delhiപാകിസ്താന്റെ വ്യോമ...

പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകര്‍ത്ത് ഇന്ത്യ

ന്യൂഡൽഹി : പാകിസ്താനെതിരെ വീണ്ടും ഇന്ത്യയുടെ തിരിച്ചടി.ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ നിർവീര്യമാക്കി.ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പാക്കിസ്താന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടെന്നും എന്നാല്‍ അവ നിര്‍വീര്യമാക്കാന്‍ സാധിച്ചെന്നും പ്രതിരോധ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഇന്നലെ രാത്രി ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ അടക്കം 15 ഇടങ്ങൾ ആക്രമിക്കാൻ പാകിസ്താൻ നീക്കം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം.അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തർലായ്, ഭുജ് എന്നിവയുൾപ്പെടെ നിരവധി സൈനിക ലക്ഷ്യങ്ങളെ ആക്രമിക്കാൻ ശ്രമിച്ചു.എന്നാൽ ഇന്ത്യൻ വ്യോമസേനയുടെ എസ്-400 സുദർശൻ ചക്ര വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ ശ്രമം തകർത്തു.

പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് തെളിവായി അവശിഷ്ടങ്ങൾ സൈന്യം കണ്ടെടുക്കുന്നുണ്ട്. ഇന്ത്യയിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തിനും തക്കതായ മറുപടി നൽകുമെന്ന് ഇന്ത്യ ആവർത്തിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടുക്കിയിൽ കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം

ഇടുക്കി : ഇടുക്കി ഈട്ടിത്തോപ്പിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. കാറ്റാടിക്കവല പ്ലാമൂട്ടില്‍ മേരി എബ്രഹാമാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30 ടെയാണ് കാർ നിയന്ത്രണം വിട്ട് നൂറുമീറ്ററോളം...

സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രം : പ്രദര്‍ശനത്തിനനുമതി നിഷേധിച്ച് സെല്‍സര്‍ ബോര്‍ഡ്

തിരുവനന്തപുരം : സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള യുടെ പ്രദര്‍ശനത്തിനനുമതി നിഷേധിച്ച് സെല്‍സര്‍ ബോര്‍ഡ്. ജൂണ്‍ 27ന് സിനിമ റിലീസ്...
- Advertisment -

Most Popular

- Advertisement -