Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് ഉണ്ടായ...

കോഴിക്കോട് ഉണ്ടായ തീപിടിത്തം:  അന്വേഷണത്തിന് കളക്ടറോട് ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടി 

കോഴിക്കോട് : കോഴിക്കോട് ബസ് സ്റ്റാന്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം.

പുതിയ ബസ് സ്റ്റാന്റിലെ തീയണക്കാൻ  തീവ്ര ശ്രമം തുടരുകയാണ്. ടെക്സ്റ്റൈൽസ് ഗോഡൌൺ പൂർണമായും കത്തി നശിച്ചു. കൂടുതൽ ഇടങ്ങളിലേക്ക് തീ പടരുന്നത് തടയാനാണ് ശ്രമം. അഗ്നിശമന സേനാ ഉദ്യോഗസ്ഥർക്ക് കെട്ടിടത്തിന് ഉള്ളിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല.

ജെസിബിയും ക്രെയിനും ഉപയോഗിച്ച് കടകളുടെ ചില്ലുകൾ തകർത്ത് കെട്ടിടത്തിന് ഉള്ളിലേക്ക് വെള്ളമടിക്കുന്നത് തുടരുകയാണ്. തീ പടർന്ന ഉടനെ തന്നെ കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചതിനാൾ ആളപായമില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പുമായി റബ്ബർ കർഷക കണ്ണീർ ജ്വാല

കോട്ടയം : റബർ വിലയിടിവിൽ സർക്കാർ - കോർപ്പറേറ്റ് - റബർ ബോർഡ് ഒത്തുകളിക്കെതിരെ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സമര പരിപാടികൾക്ക്  തുടക്കമായി. കേരള പിറവി ദിനത്തിൽ കോട്ടയത്ത്...

ക്ഷീരസംഗമം  നിറവ് – 2025 സമാപിച്ചു

ആറന്മുള : ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയിൽ 3 ദിവസമായി  നടന്നു വരുന്ന  ജില്ലാ ക്ഷീരസംഗമം  നിറവ് - 2025 സമാപിച്ചു. പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ...
- Advertisment -

Most Popular

- Advertisement -