Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsപന്ത്രണ്ടുകാരിക്കുനേരെ ലൈംഗികാതിക്രമം...

പന്ത്രണ്ടുകാരിക്കുനേരെ ലൈംഗികാതിക്രമം : അയൽവാസി അറസ്റ്റിൽ

പത്തനംതിട്ട: മുണ്ടുകോട്ടക്കൽ വല്യയന്തിയിലെ ചർച്ചിൽ ആരാധന കഴിഞ്ഞു വീട്ടിൽ പോകാനിറങ്ങിയ 12 കാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ പ്രതിയെ പത്തനംതിട്ട പോലീസ് പിടികൂടി.   മുണ്ടുകോട്ടക്കൽ വല്യയന്തി കൃപാ ഭവനം വീട്ടിൽ ഷിബു(48) വാണ്‌ അറസ്റ്റിലായത്.

25 ന് രാവിലെ 11 30 ന് പള്ളി കോമ്പൗണ്ടിൽ വച്ചായിരുന്നു അയൽവാസിയായ ഷിബു കുട്ടിക്കുനേരെ അതിക്രമം നടത്തിയത്. 27 ന് പത്തനംതിട്ട പോലീസിൽ വീട്ടുകാർ പരാതി നൽകി.  വനിതാ സെൽ എസ് ഐ  ഐ വി ആഷ കുട്ടിയുടെ വിശദമായ മൊഴി അമ്മയുടെ സാന്നിധ്യത്തിൽ രേഖപ്പെടുത്തി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൈലപ്ര പള്ളിപ്പടിയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ  അറസ്റ്റ് രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് വിവാഹദിവസം രാവിലെ വരൻ ജീവനൊടുക്കി

മലപ്പുറം : മലപ്പുറത്ത് വിവാഹദിവസം രാവിലെ വരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. രാവിലെ 7.30-ന് ശുചിമുറിയിൽ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മഞ്ചേരി...

Kerala Lotteries Results 25-04-2026 Karunya KR-751

1st Prize : ₹1,00,00,000/- KY 794625 (THRISSUR) Consolation Prize ₹5,000/- KN 794625 KO 794625 KP 794625 KR 794625 KS 794625 KT 794625 KU 794625 KV 794625 KW...
- Advertisment -

Most Popular

- Advertisement -