Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsവള്ളംകുളം കാവുങ്കലിൽ...

വള്ളംകുളം കാവുങ്കലിൽ യുവാവ് വള്ളം മുങ്ങി മരിച്ചു

തിരുവല്ല : വള്ളംകുളം കാവുങ്കലിൽ യുവാവ് വള്ളം മുങ്ങി മരിച്ചു. വള്ളംകുളം ചെറുശ്ശേരി വീട്ടിൽ രഞ്ജിത്ത് രാജേന്ദ്രനാണ് (35) മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം. പിക്കപ്പ് ഡ്രൈവർ ആയിരുന്നു മരിച്ച രഞ്ജിത്ത്. കാവുങ്കൽ ജങ്ഷന് സമീപത്തെ ദാനപ്പള്ളി പാടശേഖരത്തിൽ  പോയി മടങ്ങവേ ഒഴുക്കിൽപ്പെട്ട വള്ളം തലകീഴ്മറിയുകയായിരുന്നു.

മറിഞ്ഞ വള്ളത്തോടൊപ്പം രഞ്ജിത്തും വെള്ളത്തിലേക്ക് വീണു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട സുഹൃത്താണ് നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാരെത്തിയാണ് രഞ്ജിത്തിനെ മുങ്ങിയെടുത്തത്. തുടർന്ന്  തിരുവല്ലയിലെ  സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഡിഎം നവീൻ ബാബുവിന്റെ മരണം : കളക്ടർക്കെതിരെ ആരോപണം

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടർക്കെതിരെയും ആരോപണം.യാത്രയയപ്പ് വേണ്ടെന്ന് എഡിഎം പറഞ്ഞിട്ടും കലക്ടര്‍ നിര്‍ബന്ധിച്ചു ചടങ്ങ് ഒരുക്കുകയായിരുന്നുവെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ പറഞ്ഞു . ജില്ലാ...

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തള്ളി

കൊച്ചി :തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബുവിന്‍റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി .എതിർ സ്ഥാനാർത്ഥി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. മതചിഹ്നം...
- Advertisment -

Most Popular

- Advertisement -