Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഅമേരിക്കയിൽ ഇസ്രയേൽ...

അമേരിക്കയിൽ ഇസ്രയേൽ അനുകൂല റാലിയ്ക്ക് നേരെ ഭീകര ആക്രമണം : നിരവധി പേർക്ക് പരുക്ക്

വാഷിംഗ്‌ടൺ : അമേരിക്കയിലെ കൊളറാഡോയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ ഭീകര ആക്രമണം.ബോൾഡർ നഗരത്തിലെ ഒരു മോളിനടുത്ത് റാലിയിൽ പങ്കെടുത്തവർക്ക് നേരെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. ആക്രമണത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണ്.

ഹമാസ് തടവിലുള്ള ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രകടനം നടന്നത് .ഇന്ധനം നിറച്ച കുപ്പികൾ ആണ് അക്രമത്തിന് ഉപയോഗിച്ചത്. അക്രമി പലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചതായി റിപ്പോർട്ടുകളുണ്ട്. ഭീകരാക്രമണമാണ് നടന്നതെന്നും ആക്രമണത്തിന്റെ കാരണം പരിശോധിക്കുകയാണെന്നും.എഫ്ബിഐ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ഉടൻ രാജ്യം വിടാൻ നിർദേശം

ന്യൂഡൽഹി : നിലവിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് ലഭ്യമായ യാത്രാമാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടാൻ നിർദേശിച്ച് ടെഹ്റാനിലെ ഇന്ത്യൻ എംബസി .ഇന്ത്യൻ പൗരന്മാർ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും...

പ്രിയ വർഗീസ് നിയമന കേസ് : എൻഒസി നൽകാതെ വക്കീൽ

ന്യൂഡൽഹി : കണ്ണൂർ സർവകലാശയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെ ഡോക്ടർ പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള കേസിൽ അഭിഭാഷക മാറ്റത്തിൽ നാടകീയ നീക്കങ്ങൾ.വക്കാലത്ത് കൈമാറാനുള്ള നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് അഭിഭാഷകനായ സുഭാഷ്...
- Advertisment -

Most Popular

- Advertisement -