Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങരയിൽ വെള്ളക്കെട്ടിനു...

പെരിങ്ങരയിൽ വെള്ളക്കെട്ടിനു പരിഹാരം ആകുന്നു: നീർച്ചാലുകൾ വീണ്ട് എടുക്കുന്ന നടപടി തുടങ്ങി

തിരുവല്ല : പെരിങ്ങര നിവാസികളുടെ ദുരിതമായ വെള്ളക്കെട്ടിനു പരിഹാരം ആകുന്നു. കയ്യേറിയ നീർച്ചാലുകളും പുറംമ്പോക്ക് ഭൂമിയും, വീണ്ടെടുക്കാനുള്ള സർവേ തുടങ്ങി. സർവേ നടത്തിയ ഭാഗങ്ങൾ കുറ്റി വെച്ച് അടയാളപ്പെടുത്തി. നാളുകളായി പെരിങ്ങര ജംഗ്ഷനിന്നും സമീപ റോഡുകളിലും വെളളക്കെട്ട് രൂക്ഷമായതിനെ തുടർന്നാണ് നടപടി.

പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ്, വാർഡ്‌ അംഗം അശ്വതി രാമചന്ദ്രൻ എന്നിവരുടെ നേത്യത്വത്തിലാണ് പ്രവർത്തനം തുടങ്ങിയത്. പെരിങ്ങര ജംഗ്ഷന് സമീപം കാരയ്ക്കൽ റോഡിലെ മൂന്നൊന്നിൽ കലുങ്കിന്റെ ഭാഗമാണ് ആദ്യ പണികൾ ആരംഭിച്ചത്. പണിക്കോട്ടിൽ മുതൽ കൽകെട്ട് ചെയ്ത് വന്നപ്പോൾ തുടർന്നുള്ള ഭാഗം ചെയ്യാൻ സാധിച്ചില്ല. തുടർന്ന് മൈനർ ഇറിഗേഷൻ ഏ ഇ യുടെ സാന്നിധ്യത്തിൽ സർവ്വേ ഉദ്യോഗസ്ഥരെ കൊണ്ടുവന്നാണ് കൈയ്യേറ്റ ഭൂമി കണ്ടെത്തിയത്.

തോടിന്റെ രേഖ പരിശോധിച്ചാണ് വിണ്ടെടുക്കൽ ശ്രമം നടക്കുന്നത്. പെരിങ്ങര ജംഗ്ഷൻ, പഞ്ചായത്ത് പടി, കാരയ്ക്കൽ റോഡ് എന്നിവിടങ്ങളിലെ തോടിന്റെ രൂപരേഖ നോക്കി വരുന്ന ദിവസങ്ങളിൽ നീർച്ചാലുകളും, കൈയ്യേറ്റ ഭൂമിയും കണ്ടെത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം

ബീജിംഗ് : പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം. പഹൽഗാം ഭീകരാക്രമണത്തെ സ്പോൺസർ ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. ഭീകരത ഒരു രാജ്യത്തിന് മാത്രമല്ല, മനുഷ്യരാശിക്കു തന്നെയും...

സമൂഹത്തിൽ വർധിച്ച് വരുന്ന ഒറ്റപ്പെടലുകൾ ജീവിതത്തെ തകർച്ചയിലേക്കു തള്ളിവിടുകയാണെന്ന്  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.

കോട്ടയം: സമൂഹത്തിൽ വർധിച്ച് വരുന്ന ഒറ്റപ്പെടലും, ഏകാന്തതയും വ്യക്തി ജീവിതത്തെ നിരാശയിലേക്കും തകർച്ചയിലേക്കും തള്ളിവിടുകയാണെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വ്യാപകമായതോടെ വയോധികർ വീടുകളിൽ...
- Advertisment -

Most Popular

- Advertisement -