Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിജ്ഞാന കേരളം...

വിജ്ഞാന കേരളം : ചേര്‍ത്തല മൈക്രോ തൊഴില്‍ മേള  ജൂണ്‍ 14 ന്

ആലപ്പുഴ :  വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ചേര്‍ന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴില്‍ മേള ജൂണ്‍ 14 ന് രാവിലെ 9.30 മുതല്‍ ചേര്‍ത്തല ഗവ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 20 കമ്പനികളിലായി 9000 ഒഴിവുകളാണ് ഉള്ളത്.

തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ഥികള്‍ക്കായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ നിലവില്‍ നടന്നുവരികയാണ്. കേരള സര്‍ക്കാരിന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം(ഡിഡബ്ല്യൂഎംഎസ്) എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണ് ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കേണ്ടത്.

ജില്ലയിലെ എല്ലാ ബ്ലോക്കുകളില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അതത് തദ്ദേശസ്ഥാപനങ്ങളിലെ ജോബ് സ്റ്റേഷന്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. ജില്ലാ തലത്തില്‍ നടന്ന മെഗാ തൊഴില്‍ മേളയുടെ തുടര്‍ച്ചയായാണ് മൈക്രോ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫൈബര്‍ വള്ളം പിക്കപ്പിന് മുകളിൽ കയറ്റി അപകടയാത്ര:  പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

തൃശൂര്‍: ഫൈബര്‍ വള്ളം പിക്കപ്പ് വാന് മുകളില്‍ വെച്ചുകെട്ടി അപകടകരമായ യാത്ര. തിരുനെല്‍വേലിയില്‍ നിന്നും ബേപ്പൂരിലേക്കായിരുന്നു ഫൈബര്‍ വള്ളവുമായുള്ള യാത്ര. തൃശൂരില്‍ വച്ച് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വാഹനവും വളളവും പിടികൂടി. ഇതോടെ മോട്ടോര്‍...

ശബരിമല നിറപുത്തരി ആഘോഷം 12 ന്

പത്തനംതിട്ട : ശബരിമല നിറപുത്തരി ആഘോഷത്തിനായി ക്ഷേത്രനട ഞായറാഴ്ച തുറക്കും. 11 ന് വൈകിട്ട് 5ന് മേൽശാന്തി പി എൻ മഹേഷ് നട തുറന്ന് ദീപം തെളിക്കും. 12 ന് പുലർച്ചെ 5.30...
- Advertisment -

Most Popular

- Advertisement -