Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല, മാളികപ്പുറം...

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനം: പ്രായപരിധി 58 ആയി കുറച്ചു

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിൽ പുതിയ മേൽശാന്തിമാരെ കണ്ടെത്താൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായപരിധി ദേവസ്വം ബോർഡ് 60ൽ നിന്നു 58 ആയി കുറച്ചു. കുറഞ്ഞ വിദ്യാഭ്യാസയോഗ്യത എസ്എസ്എൽസി. കേരളത്തിൽ ജനിച്ചവരും കേരളീയ ആചാരപ്രകാരം പൂജകളുംതാന്ത്രിക കർമങ്ങളും പഠിച്ചവരുമായ മലയാള ബ്രാഹ്മണരാകണം.

രണ്ടു നേരം തുറക്കുന്നതും 3പൂജകൾ ഉള്ളതും ഭക്തർക്കു ദിവസവും ദർശനം നടത്താവുന്നതുമായ ക്ഷേത്രത്തിൽ 12 വർഷത്തെ സേവനം വേണം. അതിൽ തുടർച്ചയായി 10 വർഷം മേൽശാന്തി ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ തുലാം ഒന്നു മുതൽ 30 ദിവസം സന്നിധാനത്തു ഭജനം ഇരിക്കണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തി.

അപേക്ഷ 30നുവൈകിട്ട് 5നു മുൻപ് തിരുവനന്തപുരം നന്തൻകോട് ദേവസ്വം കമ്മിഷണർ ഓഫിസിൽ ലഭിക്കണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രെയിന്‍ എത്തിയിട്ടും റെയില്‍വേ ഗേറ്റ് അടച്ചില്ല: ഹരിപ്പാട് ഒഴിവായത് വന്‍ അപകടം

ആലപ്പുഴ: ട്രെയിന്‍ എത്തിയിട്ടും റെയില്‍വേ ഗേറ്റ് അടയ്ക്കാതെ ഗേറ്റ് കീപ്പറുടെ അനാസ്ഥ. ഹരിപ്പാട് ആയാപറമ്പ് ആലിന്‍ചുവട് ഗേറ്റില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ആസമയത്ത് ട്രാക്കില്‍ ബസ് ഉള്‍പ്പടെ വാഹനങ്ങള്‍ ഉണ്ടായിരുന്നു. വാഹനങ്ങള്‍...

ജനപക്ഷത്തു നിന്ന് പ്രവർത്തിക്കുന്ന ഒരു സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്: മന്ത്രി മോൻസ് ജോസഫ്

തിരുവല്ല: ജനങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനം നടത്തുന്ന വി ഡി സതീശൻ സർക്കാർ കേരളം ഭരിക്കുമ്പോൾ അതിന്  പിന്തുണയേകാൻ രബീഷ് മോൻ രവിയുടെ വിജയം അനിവാര്യമാണെന്ന് മന്ത്രി മോൻസ് ജോസഫ്...
- Advertisment -

Most Popular

- Advertisement -