ലണ്ടൻ : ലോര്‍ഡ്സില്‍ നടന്ന ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക ജേതാക്കളായി .മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് ദക്ഷിണാഫ്രിക്ക കിരീടം നേടിയത് .27 വർഷത്തിനുശേഷമാണ് ദക്ഷിണാഫ്രിക്ക ഐസിസി ചാംപ്യൻമാരാകുന്നത്. സ്‌കോര്‍: ഓസ്‌ട്രേലിയ 212/10, 207/10. ദക്ഷിണാഫ്രിക്ക 138/10, അഞ്ചിന് 282.