Monday, December 29, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramനിലമ്പൂർ ഉപതിരഞ്ഞെടുപ്പ്...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.കൊട്ടിക്കലാശം  ഇന്ന് വൈകീട്ട് ആറു മണിക്ക് നടക്കും. കൊട്ടിക്കലാശം കണക്കിലെടുത്ത് മണ്ഡലത്തില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ്   വഴിക്കടവില്‍ നിന്ന് നിലമ്പൂര്‍ വരെ റോഡ് ഷോ നടത്തും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്  ഉച്ചവരെ മണ്ഡലത്തിലെ വോട്ടര്‍മാരെ നേരിട്ട് കാണും. ഉച്ചയ്ക്ക് ശേഷം വഴിക്കടവില്‍ നിന്ന് നിലമ്പൂരിലേക്ക് ബൈക്ക് റാലിയിലും ഉണ്ടാകും.

സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഇന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കും.  ബിജെപി സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തുന്നുണ്ട്.

പി.വി അന്‍വര്‍ വ്യക്തിപരമായിട്ടുള്ള വോട്ട് ചോദിക്കലാണ് ഇന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം റോഡ് ഷോ നടത്തിയതിനാല്‍ പ്രത്യേകമായി കൊട്ടിക്കലാശം വേണ്ടന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. വൈകുന്നേരത്തോടെ നിലമ്പൂരില്‍ കേന്ദ്രീകരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിലും പങ്കെടുക്കും.

മഴ പോളിങ് ശതമാനത്തെ ബാധിക്കുമോയെന്ന ആശങ്ക എല്ലാ പാർട്ടികൾക്കുമുണ്ട് .19 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 23 ന് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷഹബാസ് കേസ് : തടഞ്ഞു വച്ച പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

കോഴിക്കോട് : താമരശ്ശേരിയിലെ എളേറ്റിൽ എം.ജെ.എച്ച്.എസ് ലെ മാസ്റ്റർ മുഹമ്മദ് ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട് താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ആറ് വിദ്യാർത്ഥികളുടെ  താത്കാലികമായി തടഞ്ഞു വച്ച എസ്.എസ്.എൽ.സി പരീക്ഷാഫലം...

ഈറോഡ് എംപി എ.ഗണേശമൂർത്തി അന്തരിച്ചു

ചെന്നൈ: എംഡിഎംകെ മുതിർന്ന നേതാവും ഈറോഡ് എംപിയുമായ എ ഗണേശമൂർത്തി(77) അന്തരിച്ചു.കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ ഗണേശമൂർത്തിയെ ആദ്യം...
- Advertisment -

Most Popular

- Advertisement -