Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsനിരണത്ത് വീട്ടിൽ...

നിരണത്ത് വീട്ടിൽ നിന്നും കാട്ടുപൂച്ചയെ വനംവകുപ്പ്  പിടികൂടി

തിരുവല്ല: നിരണത്ത് വീട്ടിൽ കയറി ഒളിച്ച  കാട്ടുപൂച്ചയെ  വനം വകുപ്പ് ഉദ്യോഗസ്ഥർ  എത്തി പിടികൂടി. വർഷങ്ങളായി ആൾ താമസമില്ലാതെ കിടക്കുകയായിരുന്നു നിരണം വടക്കുംഭാഗം മുപ്പരത്തിൽ വീട്ടിൽ നിന്നും കഴിഞ്ഞ രാത്രിയിലാണ് വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം എത്തി പിടികൂടിയത്. ഇവയ്ക്ക്  പുലിക്കുട്ടിയുടെ വലുപ്പമുണ്ട്.

സ്വന്തം വീട്ടിൽ വെള്ളം കയറിയത് തുടർന്ന് സമീപവാസിയായ അന്നപറമ്പിൽ  വിശ്വനാഥനും, ഭാര്യയുമാണ്  ഇപ്പോൾ   താമസിച്ചു  വന്നിരുന്നത്.ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ വിശ്വനാഥന്റെ ഭാര്യയാണ് വീടിനു പുറത്ത് കാട്ടുപൂച്ചയെ കണ്ടത്. ഇവർ വീടിനുള്ളിൽ കടന്ന് കതകുകളെല്ലാം അടച്ചെങ്കിലും കാട്ടുപൂച്ച വീടിനുള്ളിൽ കടന്ന് കട്ടിലിന്റെ അടിയിൽ ഒളിച്ചിരുന്നു. തുടർന്ന് റാന്നിയിൽ നിന്നെത്തിയ ആർആർ ടീം കാട്ടുപൂച്ചയെ പിടികൂടി  ഗവി വനമേഖലയിൽ തുറന്നുവിട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പയ്യനാമൺ ഇരുപതേക്കറിൽ പുലി ഇറങ്ങി ; വളർത്തു നായയെ പിടിച്ചു

കോന്നി : കോന്നി പയ്യനാമൺ ഇരുപതേക്കറിൽ  പുലി ഇറങ്ങി വളർത്തു നായയെ പിടിച്ച്  കാട്ടിലേക്ക് ഓടി. മുരളീ ഭവനിൽ മോഹനൻ്റെ ഉടമസ്ഥതയിലുള്ള വളർത്തു നായയെ ആണ് പിടിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ...

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും: എം ടി രമേശ്

കൊച്ചി: 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ പറയണോ...
- Advertisment -

Most Popular

- Advertisement -