Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകുട്ടികൾ സുരക്ഷിതരായി...

കുട്ടികൾ സുരക്ഷിതരായി വളരാൻ സമൂഹം ജാഗരൂകരാവണം : ജില്ലാ പോലീസ് മേധാവി

തിരുവല്ല: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെയാകെ കർത്തവ്യമാണെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ പറഞ്ഞു. ബുധനാഴ്ച്ച രാവിലെ തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്ഘാടനം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി.

ലഹരിവസ്തുക്കൾ, സ്മാർട്ട്‌ ഫോൺ ഉൾപ്പെടുന്ന സൈബർ ലോകം എന്നിവയുടെ അപകടവശങ്ങളെപ്പറ്റിയും  ലൈംഗികശാരീരിക അതിക്രമങ്ങൾ തടയുന്നതിനും വേണ്ട ബോധവൽക്കരണം കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും വേണ്ടതാണ്. ഇക്കാര്യത്തിൽ പോലീസ് നടത്തുന്ന ശ്രമങ്ങളിൽ സ്കൂളുകളും അധ്യാപകവിദ്യാർത്ഥി സമൂഹങ്ങളും സഹകരിക്കുന്നുണ്ട്.

ഈമാസം 3 മുതൽ ഇത്തരം പരിപാടികൾ ജില്ലയിൽ നടന്നുവരികയാണ്.സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഭാഗമായി വിവിധ ബോധവൽക്കരണ ക്ലാസുകൾ എച്ച് എസ്, എച്ച് എസ് എസ് വിഭാഗം വിദ്യാർത്ഥികൾക്ക് നൽകിവരികയാണ്.  വിദ്യാർത്ഥികളുടെ ജീവിതത്തിലെ സുപ്രധാന ഘട്ടമായ പത്താം തരം കഴിഞ്ഞു പുതിയ വിദ്യാഭ്യാസഘട്ടത്തിലേക്ക് കടക്കുമ്പോൾ എല്ലാവിധ ആശംസകളും നേരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പോലീസ് മേധാവിക്ക് ദേവസ്വം ബോർഡ് ഹൈസ് സ്കൂൾ – എസ് പി സി സീനിയർ കേഡറ്റുകൾ ഗാർഡ് ഒഫ് ഓണർ നൽകി. സ്കൂളിൽ എച്ച് എസ് വിഭാഗത്തിലാണ് എസ് പി സി യൂണിറ്റ് പ്രവർത്തിക്കുന്നത്. തിരുവല്ല ഡി വൈ എസ് പി  എസ് നന്ദകുമാർ, എസ് എച്ച് ഒ  സന്തോഷ് കുമാർ, എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ജി സുരേഷ് കുമാർ സ്കൂൾ സി പി ഓ, ഡി ഐ മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊല്ലം വിജിലൻസ് കോടതി നിരീക്ഷിച്ചു .അതേസമയം ,ആരോഗ്യാവസ്ഥ...

Kerala Lotteries Results 05-04-2025 Karunya KR-700

1st Prize Rs.80,00,000/- KK 928155 (KATTAPPANA) Consolation Prize Rs.8,000/- KA 928155 KB 928155 KC 928155 KD 928155 KE 928155 KF 928155 KG 928155 KH 928155 KJ 928155...
- Advertisment -

Most Popular

- Advertisement -