Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തെ മണ്ണെണ്ണ...

സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം നാളെ മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം നാളെ മുതല്‍ ആരംഭിക്കും. മണ്ണെണ്ണ ‌വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ നിലനിന്നിരുന്നുവെന്നും  ഈ ആശങ്കകള്‍ എല്ലാം അവസാനിപ്പിച്ചുവെന്നും മന്ത്രി മാധ്യമങ്ങളോട്  വ്യക്തമാക്കി. കഴിഞ്ഞ കുറെ വർഷങ്ങളായി സംസ്ഥാനത്തിനുള്ള മണ്ണെണ്ണയില്‍ കേന്ദ്രം കുറവു വരുത്തുകയാണെന്നും ജി ആർ അനില്‍ പറഞ്ഞു.

ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. 5,676 കിലോ ലിറ്റർ മണ്ണെണ്ണ ഈ വർഷത്തെ ആദ്യപാദത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആറ് ലിറ്റർ മണ്ണെണ്ണയും എഎവൈ കാർഡുകാർക്ക് ഒരു ലിറ്ററും ലഭിക്കും. മറ്റ് കാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിമാനത്താവളത്തിൽ വാക്കുതർക്കം : നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ

ഹൈദരാബാദ് : ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തെത്തുടർന്ന് നടൻ വിനായകനെ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കൊച്ചിയിൽ നിന്നും ഹൈദരാബാദിലെത്തിയതായിരുന്നു വിനായകൻ. അവിടെ നിന്നും ഗോവയ്ക്ക് കണക്ഷൻ ഫ്ലൈറ്റ്...

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ : തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. അക്കാദമിയിൽ ട്രെയിനറായിരുന്ന എസ് ഐ ജിമ്മി ജോർജിനെ(36)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാടായിക്കോണം സ്വദേശിയാണ് .
- Advertisment -

Most Popular

- Advertisement -