Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിലെ മുതിർന്ന...

തിരുവല്ലയിലെ മുതിർന്ന സിപിഎം നേതാവ് പ്രഫ. എ ലോപ്പസ് അന്തരിച്ചു: സംസ്കാരം ബുധനാഴ്ച

തിരുവല്ല: സിപിഐ എം മുൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുൻ തിരുവല്ല താലൂക്ക് സെക്രട്ടറിയും മുതിർന്ന നേതാവുമായിരുന്ന പരുമല വടക്കേപറമ്പിൽ വീട്ടിൽ പ്രഫ എ ലോപ്പസ് ഹൃദയാഘാതത്തെ തുടർന്ന് (86) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പരുമല സെൻ്റ് ഫ്രാൻസിസ് ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: ആലീസ് ലോപ്പസ്. (റിട്ട. ഡിവിഷണൽ അക്കൗണ്ടൻ്റ്, പിഡബ്ലൂഡി). മകൻ: അജിത് ലോപ്പസ് (ബിഎസ്എൻഎൽ കോൺട്രാക്ടർ). മരുമകൾ: ജ്യോതി അജിത് (അർബൻ ബാങ്ക് തിരുവല്ല).

പരുമല ദേവസ്വം ബോർഡ് പമ്പാകോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്നു. 1979 മുൽ 88 വരെ കടപ്ര പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. ഇഷ്ടിക തൊഴിലാളി യൂണിയൻ പ്രസിഡൻ്റ്, കർഷക സംഘം ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന കമ്മറ്റി അംഗം, സിഐടിയു ജില്ലാ ട്രഷറർ, സംസ്ഥാന കമ്മറ്റി അംഗം, നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റ്, തിരുവല്ല താലൂക്ക് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ പ്രസിഡൻ്റ്, പുളിക്കീഴ് പിആർഎഫ് വർക്കേഴ്സ് യൂണിയൻ പ്രസിഡൻ്റ്, പരുമല സ്ട്രോ ബോർഡ് ഫാക്ടറി പ്രസിഡൻ്റ്, പരുമല ടാഗോർ ലൈബ്രറി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പരുമല സെൻ്റ് ഗ്രിഗോറിയോസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പരുമല ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി വിലാപയാത്രയായി കൊണ്ടുവന്ന് 1.30 ന് തിരുവല്ല ഏരിയാ കമ്മറ്റി ആഫീസിലും വൈകിട്ട് 3ന് കടപ്ര പഞ്ചായത്ത് ആഫീസിലും, 3.30 ന് പരുമല ടാഗോർ ലൈബ്രറിയിലും 4 ന് പരുമല ലോക്കൽ കമ്മറ്റി ആഫീസിലും പൊതുദർശനത്തിന് വയ്ക്കും.

വൈകിട്ട് 5ന് വസതിയിൽ എത്തിക്കും. ബുധനാഴ്ച സംസ്കാര ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് പരുമല സെൻ്റ് ഫ്രാൻസിസ് സ്കൂൾ ജംഗ്ഷനിൽ അനുശോചന യോഗം ചേരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രകാശത്തിന്റെ ഒരു നദിയായി സരയൂനദിയുടെ പടവുകള്‍ : അവിസ്മരണീയമായി അയോധ്യയിലെ മഹാ ആരതി

ന്യൂഡൽഹി : പ്രകാശത്തിന്റെ ഒരു നദിയായി സരയൂനദിയുടെ പടവുകള്‍. അവിസ്മരണീയമായി അയോധ്യയിലെ  മഹാ ആരതി. അയോദ്ധ്യയിൽ ദീപാവലിയോടനുബന്ധിച്ച് ഇക്കൂറി  മഹാആരതിയ്‌ക്ക് പേരിട്ടിരിക്കുന്നത് ‘ഭവ്യ ദിവ്യ നവ്യ ദീപോത്സവ് 2025 എന്നാണ്. വേദാചാര്യന്മാര്‍ തൊട്ട്...

വി ഡി സതീശനെതിരെ വീണ്ടും വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി

ചങ്ങനാശ്ശേരി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനവുമായി വീണ്ടും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വി ഡി സതീശന്‍ വലിയ ഉമ്മാക്കിയൊന്നും അല്ലെന്നും വെറുതെ കോണ്‍ഗ്രസുകാര്‍ പറഞ്ഞ് പെരുപ്പിക്കുന്നതാണെന്നുമായിരുന്നു...
- Advertisment -

Most Popular

- Advertisement -