Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsഅഖില ലോക...

അഖില ലോക അയ്യപ്പ ഭക്ത സംഗമം ഓണത്തിന് പമ്പയിൽ : മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം : സംസ്ഥാന സർക്കാർ അഖില ലോക അയ്യപ്പ ഭക്തരുടെ സംഗമം സെപ്തംബർ ആരംഭത്തിൽ പമ്പയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി വി എൻ വാസവൻ. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സെ ക്രട്ടറിയേറ്റിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഓണത്തിനോട് അനുബന്ധിച്ച് സർക്കാർ നടത്താനുദ്ദേശിക്കുന്ന അയ്യപ്പ സംഗമത്തിന്റെ തീയതിയും വിശദമായ പരിപാടികളും ഉടൻ പ്രഖ്യാപിക്കും. മുഖ്യമന്ത്രിക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള പ്രശസ്ത വ്യക്തികളും സംഗമത്തിൽ പങ്കാളികളാകുമെന്നും മന്ത്രി വ്യക്തമാക്കി. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ എത്തിച്ചേരുന്ന അയ്യപ്പസംഗമത്തിന് മുന്നോടിയായി ശബരിമലയും മറ്റിടങ്ങളും പൂർണ്ണസജ്ജമാവുന്ന നിലയിലേക്ക് പ്രവർത്തനങ്ങൾ നീങ്ങണമെന്നും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറ്റിലേക്ക് ചാടിയ യുവാവ്  രക്ഷപെട്ടു

കോന്നി : സുഹൃത്തിനോട് വിഡിയോ എടുക്കാൻ പറഞ്ഞ ശേഷം ആറ്റിലേക്ക് ചാടിയ യുവാവ് അര കിലോ മീറ്റർ ഒഴുകി വള്ളിപ്പടർപ്പിൽ പിടിച്ചു കിടന്നു രക്ഷപെട്ടു. തണ്ണിത്തോട് എലിമുള്ളും പ്ലാക്കൽ മാങ്കീഴിൽ വീട്ടിൽ  സുധി...

അപൂർവ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാവാൻ ‘വിഷു കൈനീട്ടം’

തിരുവനന്തപുരം : സർക്കാരിന്റെ അപൂർവ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാകാൻ 'വിഷു കൈനീട്ടം' ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് നിലവിലുള്ള എസ്എംഎ, ഗ്രോത്ത് ഹോർമ്മോൺ, ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾ...
- Advertisment -

Most Popular

- Advertisement -