Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsനിലമ്പൂരിൽ എൻഡിഎയുടെ...

നിലമ്പൂരിൽ എൻഡിഎയുടെ വോട്ട് വർധിച്ചെന്നും മികച്ച പ്രകടനം നടത്തിയെന്നും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നിലമ്പൂരിൽ എൻഡിഎയുടെ വോട്ട് വർധിച്ചെന്നും മികച്ച പ്രകടനം നടത്തിയെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ. നിലമ്പൂരിൽ ജയിച്ചത് കോൺഗ്രസല്ല ജമാഅത്തെ ഇസ്ലാമിയാണ്. കേരളത്തിൽ ഇനി കോൺഗ്രസിന് ഭരിക്കണമെങ്കിൽ 26 സീറ്റ് വേണം. അതേത് സീറ്റെന്ന് രാഹുലും കോൺഗ്രസും വ്യക്തമാക്കണം.

നിലമ്പൂരിൽ ജയിച്ചതുകൊണ്ട് കേരളം ഭരിക്കുമെന്ന് പറയുന്നത് ശരിയല്ല. മോദിയുടെ പദ്ധതികൾ ഞങ്ങളുടെതാണെന്ന് മരുമകൻ പറഞ്ഞു നടക്കുന്നത് ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും രാജീവ് ചന്ദ്ര ശേഖർ.

വികസനമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്.  സമുദായങ്ങളുടെ  വോട്ടു പിടിക്കാൻ കോൺഗ്രസും സിപിഎമ്മും മത്സരിക്കുന്നു. ബിജെപിയുടെ വികസന രാഷ്ട്രീയവും എൽഡിഎഫിന്റെയും യുഡിഎഫിന്റെതും അപകട രാഷ്ട്രീയവുമാണ്. ഈ രണ്ടു രാഷ്ട്രീയമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത്.

പാർട്ടിയുടെ ദൗർബല്യമുള്ള മണ്ഡലം ആയിട്ടും നിലമ്പൂരിൽ പാർട്ടിയുടെ അധ്വാനം മികച്ചതായിരുന്നുവെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജയിന്റെ ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ചെന്നൈ : നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയിന്റെ ജനനായകൻ എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നൽകണം.ചിത്രം റിവൈസിങ് കമ്മിറ്റിക്ക്...

ശബരിമലയിൽ ഓൺലൈൻ മുറി ബുക്കിങ്ങിലും ക്രമക്കേടെന്ന് ആരോപണം; ഭക്തർക്കായി മാറ്റിവച്ച മുറികൾ ഇടനിലക്കാരുടെ കൈവശം

പത്തനംതിട്ട : ശബരിമല സന്നിധാനത്തെ ദേവസ്വം ഗസ്റ്റ് ഹൗസുകളിലെ ഓൺലൈൻ മുറി ബുക്കിങ്ങിൽ ക്രമക്കേടുകൾ നടക്കുന്നതായി ആരോപണം. അയ്യപ്പഭക്തർക്കായി ഓൺലൈൻ ബുക്കിങ്ങിലൂടെ ലഭ്യമാക്കിയ 400 മുറികളിൽ ഭൂരിഭാഗവും ഇടനിലക്കാർ കൈവശപ്പെടുത്തിയതായി പരാതി. ശബരിമലയിലെ സേവനങ്ങൾ...
- Advertisment -

Most Popular

- Advertisement -