Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവിജയികൾ മനുഷ്യ...

വിജയികൾ മനുഷ്യ സ്നേഹികളാകണം : അഡ്വ. ബിജു ഉമ്മൻ

തിരുവല്ല : വിജയികൾ മനുഷ്യ സ്നേഹികളും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരാകണമെന്ന് മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രസ്താവിച്ചു. തിരുവല്ല ബഥനി അരമനയിൽ നടന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നിരണം ഭദ്രാസന മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു.

പ്രൊഫ. ഡോ. റൂബിൾ രാജ് മുഖ്യ സന്ദേശം നൽകി. ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടർ ഏബ്രഹാം, ഫാ. സി.വി ഉമ്മൻ, ഫാ. ബാബുകുട്ടി ആൻഡ്രൂസ്, ദിവ്യ കോശി, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ അഡ്വ. മനോജ് മാത്യു, മത്തായി ടി.വർഗീസ്, ജോജി പി. തോമസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ജോ ഇലഞ്ഞിമൂട്ടിൽ, തോമസ് മണലേൽ, എബി തോമസ്, ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജൂണിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും

തിരുവനന്തപുരം : ജൂണിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെഎസ്ഇബി.പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സർചാർജ് ഇനത്തിൽ...

കേരള ഹൈക്കോടതിയുടെ അടുത്ത ചീഫ്‌ ജസ്‌റ്റിസ് ആയി ജസ്റ്റിസ് സൗമൻ സെൻ ചുമതലയേൽക്കും

കൊച്ചി : കേരള ഹൈക്കോടതിയുടെ അടുത്ത ചീഫ്‌ ജസ്‌റ്റിസ് ആയി ജസ്റ്റിസ് സൗമൻ സെൻ ചുമതലയേൽക്കും.ഇത് സംബന്ധിച്ച് സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. കേരള ഹൈക്കോടതിയിലെ നിലവിലെ ചീഫ്...
- Advertisment -

Most Popular

- Advertisement -