Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsജനങ്ങളുടെ അടിസ്ഥാന...

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണകൂടം തയ്യാറാകണം ഡോക്ടർ ഗീവർഗീസ് മാർ യൂലിയോസ്

തിരുവല്ല: ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണകൂടം തയ്യാറാകണമെന്നും പ്രീണനത്തിലൂടെ വോട്ട് നേടുവാൻ ശ്രമിക്കുന്നതിനു പകരം ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി ജനമനസ്സുകളിൽ ഇടം നേടുവാൻ ജനപ്രതിനിധികൾക്ക് കഴിയണമെന്നും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ പ്രസിഡൻറ് ഡോ . ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു.കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട പാർലമെൻറ് മണ്ഡലത്തിൽ മത്സരിക്കുന്ന പ്രമുഖ മുന്നണി നേതൃത്വ ങ്ങളുമായി നടത്തിയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.

കെസിസി ജനറൽ സെക്രട്ടറി ഡോ പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു . മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക് , യുഡിഎഫ് പ്രതിനിധി അഡ്വ. സതീഷ് ചാത്തങ്കേരി , എൻഡിഎ പ്രതിനിധി ബിജു മാത്യു , കെ സി സി കറണ്ട് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ് , റവ. ഡോ. ജോസ് പുനമടം , ഫാ. ബെന്യാമീൻ ശങ്കരത്തിൽ എന്നിവർ പ്രസംഗിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വർണാപഹരണ കേസിൽ അറസ്റ്റിലായ മൂന്നാം പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്തനംതിട്ട : ശബരിമല സ്വർണാപഹരണ കേസിൽ അറസ്റ്റിലായ മൂന്നാം പ്രതി സുധീഷ് കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ആണ് പ്രത്യേക അന്വേഷണ...

ബെംഗളൂരൂ – എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച മുതൽ

തിരുവനന്തപുരം : ബെംഗളൂരൂ – എറണാകുളം വന്ദേഭാരത് സർവീസ് അടുത്തയാഴ്ച മുതൽ ആരംഭിക്കും .പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം .ബുധനാഴ്ച ഒഴിച്ച് മറ്റു ദിവസങ്ങളിൽ സർവീസുണ്ടാകും. തൃശൂർ, പാലക്കാട്,...
- Advertisment -

Most Popular

- Advertisement -