Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsകേരള സർവകലാശാല...

കേരള സർവകലാശാല റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന് സിൻഡിക്കേറ്റ് ; നിയമസാധുത ഇല്ലെന്ന് വിസി

തിരുവനന്തപുരം : കേരളാ സർവകലാശാല റജിസ്ട്രാരെ സസ്പെന്റ് ചെയ്ത വിസിയുടെ നടപടി പ്രത്യേക സിൻഡിക്കേറ്റ് യോഗം റദ്ദ് ചെയ്തു. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ മൂന്നംഗ കമ്മിറ്റിയെ യോഗം നിയോഗിച്ചു. തീരുമാനം കോടതിയെ അറിയിക്കും. താൽക്കാലിക വിസി ഡോ.സിസ തോമസിന്റെ വിയോജനക്കുറിപ്പ് മറികടന്നാണ് സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം.

റദ്ദാക്കൽ തീരുമാനത്തിന് നിയമസാധുതയില്ലെന്നും തന്റെ സാന്നിധ്യത്തിൽ അത്തരമൊരു തീരുമാനമുണ്ടായിട്ടില്ലെന്നും സിസ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. സസ്പെൻഷൻ നടപടിക്കെതിരെ റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎസ് സി പരീക്ഷാ ക്രമക്കേട് :  ചെയര്‍മാൻ ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ്

തിരുവനന്തപുരം : പിഎസ് സി പരീക്ഷാ ക്രമക്കേടിൽ  ചെയര്‍മാന്‍ ഡോ. എംആര്‍ ബൈജുവിനോട് ബുധനാഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. നേരത്തെ ക്രൈംബ്രാഞ്ചിന് മുന്നില്‍...

നെഹ്‌റു ട്രോഫി വള്ളംകളി : മുന്നൊരുക്കങ്ങൾ വിലയിരുത്തി മന്ത്രി പി. സി. വിഷ്ണുനാഥ്

ആലപ്പുഴ : 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുന്നൊരുക്കങ്ങളും സംഘാടനവും വിലയിരുത്തുന്നതിന് ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് വ്യാഴാഴ്ച വൈകിട്ടോടെ പുന്നമട ഫിനിഷിംഗ് പോയിൻ്റിലും നെഹ്‌റു പവലിയനിലും എത്തി. മുന്നൊരുക്കങ്ങളിലും...
- Advertisment -

Most Popular

- Advertisement -