Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsKochiകപ്പലപകടം :...

കപ്പലപകടം : 9531 കോടി തരാൻ പറ്റില്ലെന്ന് എം.എസ്.സി. കമ്പനി

കൊച്ചി : അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക കെട്ടിവെയ്ക്കാനാകില്ലെന്ന് എം.എസ്.സി. എല്‍സ കമ്പനി ഹൈക്കോടതിയെ അറിയിച്ചു .കപ്പലപകടത്തെത്തുടര്‍ന്ന് പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും ഉണ്ടായ നാശനഷ്ടം കണക്കിലെടുത്ത് സര്‍ക്കാര്‍ 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് .

എന്നാൽ ഇന്ധന ഓയിൽ ചോർന്നിട്ടില്ലാത്തതിനാൽ സമുദ്ര ആവാസ വ്യവസ്ഥയ്ക്കു പ്രശ്നമൊന്നും സംഭവിച്ചിട്ടില്ലെന്നും പ്ലാസ്റ്റിക് പെല്ലെറ്റുകൾ കരയ്ക്കടിഞ്ഞത് പരിസ്ഥിതി പ്രശ്നം മാത്രമാണെന്നും കമ്പനി വാദിച്ചു .എത്ര രൂപ നഷ്ടപരിഹാരമായി നൽകാമെന്ന കമ്പനിയുടെ അഭിപ്രായം അറിയിക്കാൻ കോടതി നിർദേശിച്ചു .വിഴിഞ്ഞം തുറുമുഖത്തുള്ള എംഎസ്‍സി അക്വിറ്റേറ്റ 2-വിന്റെ അറസ്റ്റ് കാലാവധിയും കോടതി നീട്ടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോടയും ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു

പത്തനംതിട്ട : കോന്നി ഹാരിസൺ മലയാളം ലിമിറ്റഡിൻ്റെ കുമ്പഴ എസ്റ്റേറ്റിലെ വട്ടത്തല ഡിവിഷനിൽ എസ്റ്റേറ്റ് മാനേജരുടെ താമസസ്ഥലത്ത് നിന്നും അഞ്ചു ലിറ്റർ കോടയും ചാരായ കുപ്പികളും വാറ്റുപകരണങ്ങും എക്സൈസ് സംഘം പിടിച്ചെടുത്തു. സി...

റേഷൻ വിതരണത്തിൽ സുതാര്യത ഉറപ്പാക്കും: ഇ-പോസും ഇലക്ട്രോണിക് തൂക്കയന്ത്രവും ബന്ധിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ റേഷൻ വിതരണ സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു. 2018 മുതൽ 14,000-ത്തിലധികം റേഷൻ കടകളിൽ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ-പോസ്) മെഷീനുകൾ വഴി...
- Advertisment -

Most Popular

- Advertisement -