Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഓർത്തഡോക്സ് ക്രൈസ്തവ...

ഓർത്തഡോക്സ് ക്രൈസ്തവ  യുവജനപ്രസ്ഥാനത്തിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാവണം: രാഹുൽ ഗാന്ധി

കോട്ടയം: പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ലഹരി വിപത്തിനെതിരെ നടപ്പാക്കിയ  ‘മൈൽസ് വിത്ത്ഔട്ട് മിസ്റ്റേക്ക്സ് ‘പദ്ധതിക്ക് തുടർച്ചയുണ്ടാവണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ സന്ദേശ യാത്രയിൽ നിന്ന് ലഭിച്ച വിവരങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി  പ്രസ്ഥാനം പ്രസിഡന്റ്  ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ രാഹുൽ ഗാന്ധിക്ക് കൈമാറി.

ഡോ. യുഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.ജെയിൻ സി. മാത്യു,  ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറർ രെഞ്ചു എം. ജോയ്, സന്ദേശയാത്ര കൺവീനർമാരായ അബി എബ്രഹാം കോശി, അനീഷ് ജേക്കബ് എന്നിവർ കൂടിക്കാഴ്ചയിൽ പരിശുദ്ധ കാതോലിക്കാ  ബാവായോടൊപ്പം ഉണ്ടായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പീഡനക്കേസ് : അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ

കൊച്ചി : ‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ.കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കോടതിയില്‍ എത്തി മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക്...

കുടിവെള്ള വിതരണം തടസ്സപ്പെടും

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ കരുമാടി  ട്രീറ്റ് മെന്റ് പ്ലാന്റിലെ മെയിന്‍ പൈപ്പ് ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാൽ ജൂലൈ 15 മുതല്‍ 17 വരെ കുടിവെള്ള വിതരണത്തിന് തടസ്സം നേരിടുന്നതാണെന്ന് അസി എക്‌സിക്യൂട്ടീവ്...
- Advertisment -

Most Popular

- Advertisement -