Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryപുല്ലാട് യുവാവ്...

പുല്ലാട് യുവാവ് ഭാര്യയെ കുത്തിക്കൊന്നു : രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കോഴഞ്ചേരി : പുല്ലാട് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. യുവതിയുടെ പിതാവിനും പിതൃസഹോദരിക്കും കുത്തേറ്റു. കോഴഞ്ചേരി പുല്ലാട് ആലുംന്തറയിൽ ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. അഞ്ചാനിക്കല്‍ വീട്ടില്‍ ശ്യാമ എന്ന ശാരിമോള്‍ (35) ആണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കുടുംബ കലഹമമാണ് കാരണമായി പറയുന്നത്. മൂന്നുപേരെയും രാത്രിയിൽ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ശ്യാമ പുലര്‍ച്ചെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ ഭർത്താവ് അജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെംഗളൂരുവിലെ യെല്ലോ മെട്രോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ നമ്മ മെട്രോ യെല്ലോ ലൈൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ചു. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 16 സ്റ്റേഷനുകളുമായി 19 കിലോമീറ്റർ ദൂരത്തിലാണ് യെല്ലോ ലൈൻ. ഇലക്ട്രോണിക്...

കറുകച്ചാലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

ചങ്ങനാശ്ശേരി : കറുകച്ചാലിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നെടുമണ്ണി കിഴക്കേമുട്ടം പ്രിൻസൺ ജോൺസൺ (18) ആണ് മരിച്ചത്. കറുകച്ചാൽ – മണിമല റോഡിൽ നെടുംകുന്നം കോവേലിയിൽ ഇന്ന്  രാവിലെ...
- Advertisment -

Most Popular

- Advertisement -