Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊട്ടാരക്കര ഗണപതി...

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ പില്‍ഗ്രിം ഹൗസ് – മന്ത്രി കെ എന്‍ ബാലഗോപാല്‍

കൊല്ലം : കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ 5 കോടി രൂപ വിനിയോഗിച്ച് പില്‍ഗ്രിം ഹൗസിന്റെയും അമിനിറ്റി സെന്ററിന്റെയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ക്ഷേത്രത്തില്‍ നിന്ന് ലഭ്യമാകുന്ന ഫണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കോടതിയുടെ അനുമതി വേണം. ദേവസ്വത്തിന്റെ തനത് വികസന പ്രവര്‍ത്തനങ്ങളല്ലാതെ കിഫ്ബി ഫണ്ടില്‍ നിന്നുമുള്ള വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കാനുദ്ദേശിക്കുന്നുണ്ട് .

ഇരിപ്പിടങ്ങള്‍ ഒരുക്കിയുള്ള കൊട്ടാരക്കര ക്ഷേത്രക്കുള നവീകരണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പ്രദേശത്തെ ഗതാഗത കുരുക്കിന് പരിഹാരമായി ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ചന്തമുക്കിലെ ഒരു ഏക്കര്‍ സ്ഥലത്ത് ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങളുടെ പാര്‍ക്കിങ് ക്രമീകരിക്കും. 500 ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. സന്ദര്‍ശകര്‍ക്ക് ക്ഷേത്രദര്‍ശനത്തോടൊപ്പം കൊട്ടാരവും മ്യൂസിയവും സന്ദര്‍ശിക്കാനുള്ള അവസരം വിനിയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാകുന്നതോടുകൂടി ക്ഷേത്രത്തിലെ തിരക്കിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഭക്തജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയോധികന്റെ കൊലപാതകം : വനിതാ ബാങ്ക് മാനേജരടക്കം 5 പേർ അറസ്റ്റിൽ

കൊല്ലം : കൊല്ലം ആശ്രാമത്ത് മാസങ്ങൾക്ക് മുൻപ് കാറിടിച്ച് സൈക്കിൾ യാത്രക്കാരനായ വയോധികൻ മരിച്ചത് കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായ വനിതയടക്കം അഞ്ചു പേർ പിടിയിലായി. മേയ് 26ന്...

വിവാഹിതരായ പെൺമക്കളെ മാതാപിതാക്കൾ ചേർത്ത് നിർത്തണം:  ദലീമ ജോജോ എംഎൽഎ

ആലപ്പുഴ: പെൺമക്കൾ വിവാഹിതരായാലും അവരെ എപ്പോഴും ചേർത്തുപിടിക്കുന്ന സമീപനം മാതാപിതാക്കൾ കൈക്കൊള്ളണമെന്ന് ദലീമ ജോജോ എംഎൽഎ പറഞ്ഞു. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ 'സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന...
- Advertisment -

Most Popular

- Advertisement -