Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsKochiആലുവയില്‍ പാലത്തില്‍...

ആലുവയില്‍ പാലത്തില്‍ അറ്റകുറ്റപ്പണി : മെമു റദ്ദാക്കി

കൊച്ചി : ആലുവയില്‍ റെയില്‍വെ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍  ട്രെയിനുകള്‍ വൈകിയോടുന്നു.  ഈ റൂട്ടിലെ ട്രെയിന്‍ സര്‍വീസുകൾക്ക് നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചു.

പാലക്കാട്-എറണാകുളം റൂട്ടിലെ മെമു ട്രെയിന്‍ സര്‍വീസ് ഇന്ന് റദ്ദാക്കി. പാലക്കാട്-എറണാകുളം മെമു (66609) എറണാകുളം- പാലക്കാട് മെമു (66610) സര്‍വീസുകളാണ് റദ്ദാക്കിയത്.  മംഗലൂരു-തിരുവനന്തപുരം വന്ദേഭാരത് 25 മിനിറ്റ് വൈകിയായിരിക്കും എത്തുക. ഇതിനാല്‍ വൈകീട്ട് 4.05ന് പുറപ്പെടേണ്ട തിരുവനന്തപുരം- മംഗലൂരു വന്ദേഭാരത് പത്തു മിനിറ്റ് വൈകി 4.15നായിരിക്കും പുറപ്പെടുക.

ഗൊരഖ്പുര്‍ -തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (12511) ഒരു മണിക്കൂര്‍ 20 മിനിറ്റും കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16308) ഒന്നേകാല്‍ മണിക്കൂറും വൈകിയാണ് ഓടുന്നത്. മംഗലൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേഭാരത് (20631), തിരുവനന്തപുരം സെന്‍ട്രല്‍ -മംഗലൂരു സെന്‍ട്രല്‍ വന്ദേഭാരത് (20632), സെക്കന്തരാബാദ് -തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230), ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് (19578) എന്നിവയാണ് വൈകിയോടുന്ന മറ്റു ചില   ട്രെയിനുകള്‍.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ - ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 112 (ആയപറമ്പ് ഗേറ്റ്) ജൂലൈ 20ന് രാവിലെ എട്ടു മണി മുതല്‍ 21ന് വൈകിട്ട് ആറുമണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍...

പ്രധാനമന്ത്രി ഓസ്ട്രിയയിൽ

വിയന്ന : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിയയിലെത്തി. ​​ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഓസ്ട്രിയൻ സൈന്യം മോദിയെ സ്വീകരിച്ചത്.40 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത് .ഇന്ത്യയും ഓസ്ട്രിയയും...
- Advertisment -

Most Popular

- Advertisement -