Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ 60കാരിയെ...

ആലപ്പുഴയിൽ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി

ആലപ്പുഴ : ആലപ്പുഴയിൽ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി.പൂങ്കാവ് വടക്കേപറമ്പില്‍ റോസമ്മ(60) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഏപ്രില്‍ 17 മുതല്‍ റോസമ്മയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് റോസമ്മയെ അബദ്ധത്തിൽ കൊലപ്പെടുത്തിയെന്നു സഹോദരൻ ബെന്നി (63) വെളിപ്പെടുത്തിയത്.

വീട്ടിലെ അടുക്കളയുടെ പിറകില്‍ ചുമരിനോട് ചേര്‍ന്നാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്.ആലപ്പുഴ നോര്‍ത്ത് പോലീസ് ബെന്നിയുമായി വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത് .

റോസമ്മയും സഹോദരനും ഒരുമിച്ചാണ് താമസിച്ചിരുന്നത്.ഭർത്താവ് ഉപേക്ഷിച്ചു പോയ റോസമ്മ വീണ്ടും വിവാഹം കഴിക്കാൻ ആ​ഗ്രഹിച്ചിരുന്നു.ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ഡോണൾഡ് ട്രംപ് മുന്നേറുന്നു

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 247 ഇലക്ടറൽ വോട്ടുകളുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് മുന്നേറുന്നു. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസിന് 210 വോട്ടുകൾ ലഭിച്ചിട്ടുണ്ട്. നിർണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളിലും...

വടക്കന്‍ കേരളത്തിൽ മഴയ്ക്ക് സാധ്യത : അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം,...
- Advertisment -

Most Popular

- Advertisement -