Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsകെ എസ്...

കെ എസ് ആര്‍ ടി സി പുതുതായി നിരത്തിലിറക്കുന്ന ബസുകളുടെ ഫ്ലാഗ് ഓഫ്  21-ന്

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പുതുതായി നിരത്തിലിറക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ ബസുകളുടെ ഫ്ലാഗ് ഓഫും സമ്പൂര്‍ണ ഡിജിറ്റലൈസേഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഗസ്റ്റ് 21ന് നിര്‍വഹിക്കും. വൈകിട്ട് 5.30ന് തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് വിവിധ ശ്രേണിയിലുള്ള 143 ബസുകളുടെ ഫ്ലാഗ് ഓഫ് കര്‍മം   നടക്കുക.

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അധ്യക്ഷത വഹിക്കും.  സ്റ്റുഡന്‍സ് ട്രാവല്‍ കാര്‍ഡ് പ്രകാശനവും വിതരണോത്ഘാടനവും മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. വിപുലീകരിച്ച കൊറിയര്‍ മാനേജ്‌മെന്റ് സംവിധാനമായ ഇ – സുതാര്യം ബാര്‍കോഡ് അധിഷ്ഠിത സംവിധാനത്തിൻ്റെ ഉദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. കഴക്കൂട്ടം എം എല്‍ എ കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കും.

നവീകരണത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. യാത്രികര്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടും ഉയര്‍ന്ന നിലവാരത്തിലുമുള്ള സുരക്ഷാ സംവിധാനങ്ങളോടു കൂടി സജ്ജീകരിച്ച പുതിയ ബസുകളാണ് നിരത്തിലിറക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേടായ തെങ്ങ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

കൊച്ചി : കേടായ തെങ്ങ് കടപുഴകി ​ദേഹ​ത്ത് വീണതിനെ തുടർന്ന് പെരുമ്പാവൂരിൽ 5 വയസുകാരന് ദാരുണാന്ത്യം.പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ (5) ആണ്...

പമ്പയാറ്റിൽ സ്പീഡ് ബോട്ടുകൾക്ക് പൂർണ്ണ നിയന്ത്രണം

ആലപ്പുഴ : പമ്പയാറ്റിൽ കൈനകരി ചാമ്പ്യൻസ് ബോട്ട് ലിഗിൻ്റെ ഭാഗമായി സെപ്റ്റംബര്‍ 19 ന് വള്ളംകളി നടക്കുന്നതിനാൽ അന്നേദിവസം സ്പീഡ്ബോട്ടുകൾക്ക് പൂർണ്ണമായും നിയന്ത്രണം ഏർപ്പെടുത്തി. അതിക്രമിച്ച് കയറുന്ന സ്പീഡ് ബോട്ടുകൾക്കെതിരെ രജിസ്ട്രേഷൻ റദ്ദ്...
- Advertisment -

Most Popular

- Advertisement -