Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsഓടിക്കൊണ്ടിരുന്ന കെഎസ്...

ഓടിക്കൊണ്ടിരുന്ന കെഎസ് ആർ ടി സി ബസിൽ തീയും പുകയും

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന കെഎസ് ആർ ടി സി ബസിൽ തീയും പുകയും. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് ആറ്റിങ്ങൽ മുനിസിപ്പൽ പ്രൈവറ്റ് സ്റ്റാൻഡിന് സമീപം എത്തിയപ്പോഴാണ് തീയും പുകയും ഉയർന്നത്. പരിസരവാസികളുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായി.

50 ഓളം യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസിയുടെ ലോ ഫ്ലോർ ബസിലാണ് തീപിടുത്തം ഉണ്ടായത്. പുക ഉയരുന്നത് കണ്ട് ബസ് ദേശീയ പാതയിൽ മുനിസിപ്പൽ ബസ് സ്റ്റാൻ്റിന് സമീപത്ത് നിർത്തിയ ശേഷം യാത്രക്കാരെ പുറത്ത് ഇറക്കി.

ഇതിനിടെ യാത്രക്കാരുടെ ബാഗുകളിലേയ്ക്കും തീ പടർന്നത് പരിഭ്രാന്തി പടർത്തി. ജീവനക്കാർക്കൊപ്പം സമീപവാസികളും കൂടി ചേർന്നതോടെ രക്ഷാപ്രവർത്തനം എളുപ്പത്തിലായി. അടുത്ത  വ്യാപാര സ്ഥാപനത്തിലെ അഗ്നി നിയന്ത്രണ സംവിധാനം എത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇളകൊള്ളൂർ അതിരാത്രം 21 നു ആരംഭിക്കും

കോന്നി: ഇളകൊള്ളൂർ അതിരാത്രം 21 ഞായറാഴ്ച ആരംഭിക്കും. ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ വച്ച് നടത്തപ്പെടുന്ന അതിരാത്രം മെയ് 1 നാണ്‌ പൂർത്തിയാകുന്നത്.  2015 ൽ ഇതേ ക്ഷേത്രത്തിൽ തന്നെയാണ് സോമയാഗം നടന്നത്. അതിരാത്രത്തിന്റെ...

മോറാൻ മോർ ബിസലിയോസ്‌ കർദിനാൾ  ക്ലിമിസ് കാത്തോലിക്കാ ബാവ എടത്വാ പള്ളി  സന്ദർശിച്ചു

എടത്വാ: മലങ്കര സുറിയാനി കത്തോലിക്ക സഭ അധ്യക്ഷൻ മോറാൻ മോർ ബിസലിയോസ്‌ കർദിനാൾ  ക്ലിമിസ് കാത്തോലിക്കാ ബാവ എടത്വാ പള്ളി പെരുന്നാളിനോടാനുബന്ധിച്ച്  സന്ദർശിച്ചു. വികാരി റവ. ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ, ഫാ.അനീഷ് കാമിച്ചേരി, ഫാ....
- Advertisment -

Most Popular

- Advertisement -