Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaചക്കുളത്തുകാവിൽ നവരാത്രി...

ചക്കുളത്തുകാവിൽ നവരാത്രി സംഗീതോത്സവം സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 2 വരെ

എടത്വ: ചക്കുളത്തുകാവ് ശ്രീ ഭഗവതിക്ഷേത്രത്തിൽ നവരാത്രിയോട് അനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവം സെപ്റ്റംബർ  20 ന് ആരംഭിച്ച് ഒക്ടോബർ 2 ന് സമാപിക്കും. സെപ്റ്റംബർ 20 ന് രാവിലെ 9 മണിക്ക് ക്ഷേത്ര കാര്യദർശി  മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ക്ഷേത്ര മുഖ്യകാര്യദർശി രാധകൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിച്ച് ചക്കുളത്തമ്മ നൃത്ത സംഗീതോത്സവ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.

സംഗീതാരാധനക്ക് പുറമെ ഭരതനാട്യം, ഡാൻസ്, കഥകളി, തിരുവാതിര ഓട്ടൻതുള്ളൽ, ചാക്യർകൂത്ത്, പാഠകം, കുച്ചുപ്പുടി, ഉപകരണ സംഗീതം, തുടങ്ങി ക്ഷേത്ര കലാരൂപങ്ങൾ അരങ്ങേറും. എല്ലാ ദിവസവും വൈകുന്നേരം കേരളത്തിന് അകത്തും പുറത്തും നിന്നുമുള്ള പ്രഗത്ഭ സംഗീതഞ്ജരുടെ സംഗീതാരാധന നടക്കും. ദീപാരാധനക്ക് ശേഷം നൃത്ത പരിപാടിയും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്ന എല്ലാ പ്രതിഭകൾക്കും ചക്കുളത്തുകാവ് ട്രസ്റ്റ് വക സർട്ടിഫിക്കറ്റും നൽകുന്നതാണെന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു.

സംഗീതാർച്ചനയിലും നൃത്ത പരിപാടിയിലും മറ്റ് ക്ഷേത്ര കലകളിലും പങ്കെടുക്കാൻ താല്പര്യമുള്ളവർ ക്ഷേത്ര  ഓഫീസുമായി നേരിട്ടോ ഫോൺ മുഖേനയോ വാട്സ്സ് അപ്പ് വഴി ബന്ധപ്പെട്ട് പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ആഗസ്റ്റ് 30 വരെ മാത്രം രജിസ്ട്രേഷൻ ഉണ്ടാകു. ഫോൺ നമ്പർ: 0477-2213550, 9188311000,+917012994843,

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ : പ്രതി നോബിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോട്ടയം : ഏറ്റുമാനൂരിൽ ഷൈനിയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്‌ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. നോബിയെ 2 ദിവസം പൊലീസ്...

പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ : പന്തൽ കാൽനാട്ടു കർമ്മം നടന്നു

പരുമല: പരുമല തിരുമേനിയുടെ 122 -മത് ഓർമ്മ പെരുന്നാളിന്റെ പന്തൽ കാൽനാട്ടുകർമ്മം പരുമല സെമിനാരി മാനേജർ കെ വി പോൾ റമ്പാൻ നിർവഹിച്ചു. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, നിരണം...
- Advertisment -

Most Popular

- Advertisement -