Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള...

രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ആരോപണം : അന്വേഷിച്ച് നടപടിയെടുക്കാൻ നേതൃത്വം

തിരുവനന്തപുരം : പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നടപടിയെടുക്കാൻ കോൺഗ്രസ് നേതൃത്വം.രാഹുലിനെതിരെ ലഭിച്ച പരാതികൾ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌ മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറി.

രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ ആലോചനയിലാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇതു സംബന്ധിച്ച അനൗദ്യോഗിക ചർച്ച നടത്തി.

അതേസമയം ,തന്റെ ഭാഗത്ത് ശരിയുണ്ടെങ്കില്‍ അത് കാലം തെളിയിക്കുമെന്നും നിയമന ടപടികളുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും യുവ നേതാവിനെതിരായ വെളിപ്പെടുത്തൽ നടത്തിയ നടി റിനി ആന്‍ ജോര്‍ജ് വ്യക്തമാക്കി. വാര്‍ത്തകള്‍ വന്നുതുടങ്ങിയതു മുതല്‍ കടുത്ത സൈബര്‍ ആക്രമണമാണ് നേരിടേണ്ടിവരുന്നതെന്നും അവർ പറഞ്ഞു.രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പില്‍ എംപിയാണെന്നും ധൈര്യമുണ്ടെങ്കിൽ രാഹുൽ തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കട്ടെയെന്നും എഴുത്തുകാരി ഹണി ഭാസ്കർ പറഞ്ഞു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി അനുശാന്തിക്ക് ജാമ്യം

ന്യൂഡൽഹി : ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു .ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജിയിൽ തീർപ്പാകുന്നതു വരെയാണ് ജാമ്യം. കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയായിരുന്നു അനുശാന്തി....

സ്‌കൂളിലേക്ക് പോകുമ്പോൾ : ആരോഗ്യത്തോടെ പഠനം സാധ്യമാക്കാം

തിരുവനന്തപുരം : മധ്യവേനലവധി കഴിഞ്ഞ് കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ നല്ല ആരോഗ്യ ശീലങ്ങൾ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ...
- Advertisment -

Most Popular

- Advertisement -