Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുലിനെ എംഎൽഎ...

രാഹുലിനെ എംഎൽഎ സ്ഥാനത്ത് നില നിർത്തണോയെന്ന ചോദ്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം : രാഹുലിനെ എംഎൽഎ സ്ഥാനത്ത് നില നിർത്തണോയെന്ന്  ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ചോദ്യം ഉയരുന്നു. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ദോഷമല്ലേ എന്ന ചോദ്യം ഇവർ ഉയർത്തുന്നു. പരാതിയും കേസുമില്ലാതെ ഇപ്പോൾ നടപടി കടുപ്പിക്കണോ എന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.

എന്നാൽ  രാഹുൽ മാങ്കൂട്ടത്തിൽ എംൽഎക്കെതിരായ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകൾ. അടൂരിലെ വീട്ടിലേക്കും പാലക്കാട്ടെ ഓഫീസിലേക്കും ഇന്നും  മാർച്ച് നടത്തും. ഡിവൈഎഫ്ഐ ഇന്ന് പ്രതിഷേധ സദസ് സംഘടിപ്പിച്ചിട്ടുണ്ട്. ബിജെപി അടൂരിലെ വീട്ടിലേക്ക് മാർച്ച് നടത്തി പ്രതിഷേധിക്കും.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതോടെ യൂത്ത് കോൺഗ്രസിൽ പൊരിഞ്ഞ പോരാണ് നടക്കുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയ്ക്കായി രണ്ടും കല്പിച്ച് നീക്കങ്ങൾ ശക്തമാക്കുകയാണ് അബിൻ വർക്കി. നിലവിലെ ഭാരവാഹികൾ അല്ലാതെ പുറത്തുനിന്ന് ഒരാളെ കൊണ്ട് വന്നാൽ രാജി വെക്കുമെന്ന് അബിൻ വർക്കി അടക്കം 40 ഭാരവാഹികൾ നേതൃത്വത്തെ അറിയിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ മഹാദേവ് : കശ്‍മീരിൽ മൂന്നു ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ ലിദ്‌വാസില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു .ഓപ്പറേഷൻ മഹാദേവ് എന്ന പേരിലാണ് സൈനിക ഓപ്പറേഷൻ നടക്കുന്നത്. രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം പ്രദേശത്ത്...

ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കരുത് : മെറ്റയ്‌ക്കും വാട്സാപ്പിനും കർശന മുന്നറിയിപ്പുമായി സുപ്രീംകോടതി

ന്യൂഡൽഹി : രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കരുതെന്ന് മെറ്റയ്‌ക്കും വാട്സാപ്പിനും കർശന മുന്നറിയിപ്പുമായി സുപ്രീംകോടതി.ഡാറ്റ ഷെയറിങ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മെറ്റാ, വാട്‌സാപ്പ്...
- Advertisment -

Most Popular

- Advertisement -