Saturday, July 4, 2026
No menu items!

subscribe-youtube-channel

HomeNewsമൈദ കയറ്റി...

മൈദ കയറ്റി വന്ന മിനി ലോറി തോടിന്റെ തിട്ടയിലേക്ക് വീണു: ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

തിരുവല്ല: തിരുവല്ല – കായംകുളം സംസ്ഥാന പാതയിൽ  പൊടിയാടിക്ക് സമീപം നിയന്ത്രണം വിട്ട മിനി ലോറി പാലത്തിന്റെ കൈവരി തകർത്ത് തോടിന്റെ തിട്ടയിലേക്ക് വീണു. വാഹനം ഓടിച്ച ചിങ്ങവനം സ്വദേശിയായ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് പുലർച്ചെ രണ്ട്  മണിയോടെ  പൊടിയാടി കുടുംബശ്രീ ഹോട്ടലിനു എതിർവശത്ത്  ആയിരുന്നു അപകടം. സംഭവം അറിഞ്ഞ് എത്തിയ പ്രദേശവാസികളും പോലീസും ചേർന്ന് ഡ്രൈവറെ പുറത്ത് എടുത്തത്.

കോട്ടയം  ഭാഗത്തും നിന്നും കായംകുളം ഭാഗത്തേക്ക് മൈദ കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് ഉച്ചയോടെ ക്രയിൽ ഉപയോഗിച്ച്  വാഹനം ഉയർത്തി റോഡിൽ എത്തിച്ചു. ശേഷം പുളിക്കീഴ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിന്റെ മരണം : പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം

കണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം നടക്കും. തലശേരി ജില്ലാ കോടതിയാണ്...

യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് പ്രഖ്യാപിച്ച ​ഗ്യാരന്റികൾ സംബന്ധിച്ച നയങ്ങളിൽ ഊന്നിയായിരിക്കും പ്രസംഗം. രാവിലെ 9 മണിയോടെ സഭയിലെത്തിയ ​ഗവർണറെ...
- Advertisment -

Most Popular

- Advertisement -