Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതോട്ടപ്പള്ളിയിൽ 62കാരി...

തോട്ടപ്പള്ളിയിൽ 62കാരി കൊല്ലപ്പെട്ട സംഭവം: ആദ്യം അറസ്റ്റിലായ ആളല്ല യഥാർത്ഥ പ്രതിയെന്ന് പൊലീസ്

ആലപ്പുഴ : തോട്ടപ്പള്ളിയിൽ തനിച്ചുതാമസിച്ചിരുന്ന അറുപത്തി രണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ആദ്യം അറസ്റ്റിലായ ആളല്ല യഥാർത്ഥ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. സ്വർണ്ണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കാനെത്തിയ ദമ്പതികളാണ് കൊല നടത്തിയതെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.

തൃക്കുന്നപ്പുഴ മുട്ടേക്കാട്ടിൽ സൈനുലാബ്ദീൻ (43), ഭാര്യ അനീഷ (38) എന്നിവരാണ് പ്രതികൾ. സൈനുലാബ്ദീനെ റിമാൻഡിന് വിധേയനാക്കി. അപസ്മാര ലക്ഷണം കണ്ടതിനാൽ അനീഷയെ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ആദ്യം അറസ്റ്റിലായത് മണ്ണഞ്ചേരി അംബനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കർ (68) ആയിരുന്നു. കൊലക്കുറ്റത്തിൽ നിന്ന് ഇയാൾ മുക്തനായെങ്കിലും ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കുന്നതായി പൊലീസ് അറിയിച്ചു. ഇപ്പോഴും ജയിലിലാണ് ഇയാൾ.

ഈ മാസം 17-നാണ് സ്ത്രീയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണു പൊലീസ് നിഗമനം. പ്രതികൾ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും, തെളിവുകൾ ഇല്ലാതാക്കാനായി മുളകുപൊടി വിതറുകയും ചെയ്തിരുന്നു. രണ്ടുവർഷം മുൻപ് സൈനുലാബ്ദീൻ കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടിനടുത്ത് വാടകയ്ക്ക് താമസിച്ചിട്ടുണ്ടെന്നതിനാൽ, മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൊല നടന്ന ദിവസം അബൂബക്കർ സ്ത്രീയുടെ വീട്ടിലെത്തിയിരുന്നു. അന്നു തന്നെ ബലാത്സംഗവും നടന്നു. ബലാത്സംഗത്തിനിടെ സ്ത്രീ ബോധരഹിതയായപ്പോഴാണ് മരിച്ചതായി അബൂബക്കർ തെറ്റിദ്ധരിച്ചതാകാമെന്നും, അതിനാലാവാം അദ്ദേഹം കൊലക്കുറ്റം സമ്മതിച്ചതെന്നും പൊലീസ് പറയുന്നു.

സ്ത്രീയുടെ മൊബൈൽ ഫോൺ കാണാതായിരുന്നതിനാൽ അന്വേഷണം അതിന്മേൽ കേന്ദ്രീകരിച്ചു. കഴിഞ്ഞ ദിവസം ഫോണിന്റെ സിഗ്നൽ കരുനാഗപ്പള്ളി ടവർ ലൊക്കേഷനിൽ കണ്ടെത്തിയപ്പോൾ പൊലീസ് പ്രതികളിലേക്കെത്തി. അന്വേഷണത്തിൽ, സൈനുലാബ്ദീനും ഭാര്യ അനീഷയും തന്നെയാണ് യഥാർത്ഥ പ്രതികളെന്ന് സ്ഥിരീകരിച്ചു.

തെറ്റായ അറസ്റ്റുണ്ടായിട്ടില്ല. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ തന്നെയാണ് മണിക്കൂറുകൾക്കകം യഥാർത്ഥ പ്രതികളെ പിടികൂടിയത്. മൊബൈൽ ഫോൺ ഓണായില്ലായിരുന്നെങ്കിൽ മറ്റൊരു വഴി കണ്ടെത്തുമായിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ സപ്താഹ യജ്ഞം സമാപിച്ചു: മണിരഥ സമർപ്പണം നടന്നു

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ടു നോയമ്പ് മഹോത്സത്തോടനുബന്ധിച്ച് നടന്നുവന്ന സപ്താഹ യജ്ഞ്ഞം സമാപിച്ചു. ചക്കുളത്തമ്മ ഭക്തനായ തോമസ് സ്റ്റിഫൻ വഴിപാടായി നൽകിയ മണിരഥ സമർപ്പണം നടന്നു. ശില്പസൗന്ദര്യത്തോടെ അതിമനോഹരമായി പണികഴിപ്പിച്ച ഈരഥം...

Kerala Lotteries Results : 08-01-2025 Fifty Fifty FF-124 Lottery

1st Prize Rs.1,00,00,000/- FO 303156 (GURUVAYOOR) Consolation Prize Rs.8,000/- FN 303156 FP 303156 FR 303156 FS 303156 FT 303156 FU 303156 FV 303156 FW 303156 FX 303156...
- Advertisment -

Most Popular

- Advertisement -