Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsറേഷൻ കടകൾ...

റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും : തിങ്കളാഴ്ച തുറക്കില്ല

തിരുവനന്തപരം : സംസ്ഥാനത്ത് ഇന്ന്  റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. ഓണത്തോട് അനുബന്ധിച്ചാണ് അവധി ദിനത്തിലും റേഷൻ കട തുറക്കുന്നത്. തിങ്കളാഴ്ച റേഷൻ കട തുറക്കില്ല. ഓഗസ്റ്റിലെ റേഷൻ വിതരണം ഇന്ന്  അവസാനിക്കും. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്.

ഓഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർ ഇന്ന്. തന്നെ വാങ്ങേണ്ടതാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് തിങ്കളാഴ്ച റേഷൻകടകൾക്ക് അവധി നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും.

ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ 4ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. എ.എ.വൈ. കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുമെന്ന് ഭക്ഷ്യ വകുപ്പു അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടിയന്തരാവസ്ഥ ദിനമായ ജൂൺ 25 ഇനിമുതൽ ‘സംവിധാൻ ഹത്യാ ദിവസ്

ന്യൂ ഡൽഹി : രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ​ദിനമായ ജൂൺ 25 ഇനിമുതൽ ‘സംവിധാൻ ഹത്യാ ദിവസ്. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25...

എലപ്പുള്ളി മദ്യനിർമാണശാലയ്ക്കുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി

കൊച്ചി : പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടു പോകാനാവില്ലെന്ന് കോടതി പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പാലിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കോടതി...
- Advertisment -

Most Popular

- Advertisement -