Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഉത്രാടക്കിഴി കൈമാറി

ഉത്രാടക്കിഴി കൈമാറി

കോട്ടയം : ഉത്രാടദിനത്തിൽ കോട്ടയം വയസ്കര രാജ്ഭവൻ കോവിലകത്ത് എത്തി സഹകരണ-ദേവസ്വം – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉത്രാടക്കിഴി കൈമാറി. വയസ്കര കോവിലകത്തെ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്കാണ് 1001 രൂപ അടങ്ങിയ ഉത്രാടക്കിഴി കൈമാറിയത്.

കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ചു നൽകിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി. കൊച്ചി രാജവംശത്തിന്റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്കര കോവിലകത്തെ രാജരാജവർമയുടെ ഭാര്യ സൗമ്യവതിക്ക് കിഴി കൈമാറിയത്. തൃശൂർ കളക്ടറേറ്റിൽ നിന്നനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസീൽദാർമാർക്ക് കൈമാറുകയാണ് ചെയ്യുന്നത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം തഹസീൽദാർ എസ്.എൻ. അനിൽകുമാർ, കോട്ടയം വില്ലേജ് ഓഫീസർ ജെബോയി മാത്യൂ എന്നിവരും സന്നിഹിതരായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചിന്തകളിലും പുരോഗതിയിലും സ്വാധിനം ചെലുത്താൻ കഴിയുന്നത് കലാലയങ്ങൾക്കാണ് –   ജസ്റ്റിസ് ജോൺസൺ ജോൺ

റാന്നി: സമൂഹത്തിൻ്റെ ചിന്തകളിലും പുരോഗതിയിലും വ്യക്തമായ സ്വാധിനം ചെലുത്താൻ കഴിയുന്നത് കലാലയങ്ങൾക്കാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോൺസൺ ജോൺ പറഞ്ഞു. റാന്നി സെൻ്റ് തോമസ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളും ഗ്ളോബൽ അലുമിനി...

ഭാരതീയ അഭിഭാഷക പരിഷത്ത് ഗുരുപൂജ സംഘടിപ്പിച്ചു

തിരുവല്ല: ഭാരതീയ അഭിഭാഷക പരിഷത്ത് തിരുവല്ല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുപൂജ സംഘടിപ്പിച്ചു. ഗുരുസ്ഥാനീയനും അടിയന്തിരാവസ്ഥ തടവുകാരനുമായ മുതിർന്ന അഭിഭാഷകൻ അഡ്വ നരേഷ് കുമാറിനെ  ജില്ലാ സെക്രട്ടറി അഡ്വ അഭിലാഷ് ചന്ദ്രൻ പൊന്നാടയണിയിച്ച് ആദരിച്ചു. യൂണിറ്റ്...
- Advertisment -

Most Popular

- Advertisement -