Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsഓണത്തിന് സംസ്ഥാനത്ത്...

ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപനയുമായി ബെവ്കോ

തിരുവനന്തപുരം : ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപനയുമായി ബെവ്കോ.കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെ അധിക വിൽപനയാണ് ഉണ്ടായിട്ടുള്ളത്. ഉത്രാട ദിനംമാത്രം 137 കോടി രൂപയുടെ മദ്യമാണ് വിറ്റത് . കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു. ഓണം സീസണിലെ 10 ദിവസങ്ങളിൽ ഷോപ്പുകളിലൂടെയും വെയർ ഹൗസുകളിലൂടെയുമായി മൊത്തം 826 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 776 കോടി രൂപയുടെ മദ്യമായിരുന്നു ഓണക്കാലത്ത് വിറ്റുപോയത്.

ഉത്രാട ദിന വിൽപ്പനയിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലെറ്റ് 1.46 കോടി രൂപയുടെ മദ്യ വിൽപ്പനയുമായി ഒന്നാം സ്ഥാനത്തും 1.24 കോടി രൂപയുടെ മദ്യം വിറ്റ കൊല്ലം ജില്ലയിലെ ആശ്രാമം ഔട്ട്ലെറ്റ് രണ്ടാം സ്ഥാനത്തുമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവാദങ്ങൾക്കിടയിൽ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി

തിരുവനന്തപുരം : ലൈംഗികാരോപണ വിവാദങ്ങൾക്കിടയിൽ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി .എംഎൽഎയുടെ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യവാഹനത്തിലാണ് രാവിലെ രാഹുൽ സഭയിൽ എത്തിയത് .സിപിഎം ബന്ധം അവസാനിപ്പിച്ചതിനുശേഷം...

പത്തനംതിട്ടയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറിയെ വിമർശിച്ച്  ബാനർ

പത്തനംതിട്ട : പത്തനംതിട്ടയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ വിമർശിച്ച്  ബാനർ. വെട്ടിപ്രം കരയോഗ കെട്ടിടത്തിന്റെ  മുന്നിലാണ് പ്രതിഷേധ ബാനർ കെട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പിണറായിയേയും സർക്കാരിനേയും അനുകൂലിച്ചുള്ള സുകുമാരൻ നായരുടെ പ്രസ്ഥാപന...
- Advertisment -

Most Popular

- Advertisement -