Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryഓണഘോഷവും സത്യാഗ്രഹ...

ഓണഘോഷവും സത്യാഗ്രഹ സമരവും ഒന്നിച്ച് നടന്നു

മാടപ്പള്ളി: കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവുo 1233 മത് ദിവസത്തെ സത്യാഗ്രഹ സമരവും ഒരുമിച്ചു  സമര പന്തലിൽ നടന്നു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരത്തെ ചവട്ടി താഴ്ത്താൻ ശ്രമിക്കുന്തോറും മഹാബലിയെപ്പോലെ സമരം ഉയർത്തു വരുമെന്ന് സമരo ഉത്ഘാടനം ചെയ്ത സമിതി രക്ഷാധികാരി വി ജെ ലാലി പറഞ്ഞു.

നൂറു കണക്കിന് വരുന്ന സമര പോരാളികൾക്കെതിരെ എടുത്തിരിക്കുന്ന കള്ള കേസുകൾ പിൻ വലിക്കാൻ തയ്യാറാവാത്ത സർക്കാർ തിരഞ്ഞെടുപ്പിൽ തൂത്തെറിയപ്പെടുമെന്ന് അദ്ദേഹപറഞ്ഞു. ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറയുടെ അധ്യക്ഷതയിൽ മിനി കെ ഫിലിപ്പ് ഓണസന്ദേശം നൽകി. സേവ്യർ ജേക്കബ്,എ ജി അജയകുമാർ, റോയ് മുക്കാടൻ, കൃഷ്ണൻ നായർ, തങ്കച്ചൻ ഇളവുമ്മൂട്ടിൽ, സോജൻ ജോസഫ്, എ റ്റി വര്ഗീസ്, റെജി, സാജൻ കൊരണ്ടിത്തറ എന്നിവർ പ്രസംഗിച്ചു.പായസവും മധുര പലഹാരങ്ങളും വിതരണം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മലങ്കരസഭാധ്യക്ഷനുമായി കൂടിക്കാഴ്ച്ച നടത്തി

കോട്ടയം : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി. സഭാ ആസ്ഥാനത്ത്...

നടൻ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം : നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസ് (71) അന്തരിച്ചു.  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 11.55 ഓടെയായിരുന്നു അന്ത്യം. കുറച്ചുകാലമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ...
- Advertisment -

Most Popular

- Advertisement -