Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീകൃഷ്ണ ജയന്തി...

ശ്രീകൃഷ്ണ ജയന്തി ആഘോഷം : പതാക ദിനത്തിൻ്റെ ഉദ്ഘാടനം നടന്നു

തിരുവല്ല : ബാലഗോകുലം തിരുവല്ല താലൂക്കിൻ്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പതാക ദിനത്തിൻ്റെ ഉദ്ഘാടനം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് മുൻപിൽ ബാലഗോകുലം ശബരിഗിരി ഗോകുല ജില്ല സഹകാര്യദർശി എസ് ശ്രീജിത്ത് പതാക ഉയർത്തി നിർവഹിച്ചു.

ബാലഗോകുലം താലൂക്ക് ഉപാദ്ധ്യക്ഷൻ ആർ ദിലീപ്, താലൂക്ക് കാര്യദർശി പാർവ്വതി പി, സഹ കാര്യദർശി അജിൻ കുമാർ, നഗർ ആഘോഷ പ്രമുഖ് ത്രിലോക് നാഥ്,  ഗോകുൽ ജി തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ ഗോപൂജ, നദി വന്ദനം,വൃക്ഷ പൂജ തുടങ്ങിയവ ഗോകുലങ്ങളുടെ നേതൃത്വത്തിൽ നടക്കും.സെപ്റ്റംബർ 14 ജന്മാഷ്ടമി ദിവസം ശോഭായാത്രകൾ സംഘടിപ്പിക്കും.

നിരണം കടപ്ര മണ്ഡലങ്ങളിലെ ശോഭായാത്രകൾ കടപ്ര ജംഗ്ഷനിൽ സംയോജിച്ച് അവിടുന്ന്  ആലംതുരുത്തി പാലം വഴി തൃക്കപാലേശ്വരം ക്ഷേത്രത്തിൽ  സമാപിക്കും.

നെടുംമ്പ്രം, പെരിങ്ങര, കാവുംഭാഗം  മതിൽഭാഗം മണ്ഡലങ്ങളിലെ ശോഭായാത്രകൾ കാവുംഭാഗം ജംഗ്ഷനിൽ ഒന്നിച്ച് എത്തി അവിടുന്ന് മഹാ ശോഭായാത്രയായി തിരുവല്ല ടൗൺ ചുറ്റി ശ്രീവല്ലഭ ക്ഷേത്രത്തിൽ സമാപിക്കും.

കുറ്റൂർ മണ്ഡലത്തിലെ ശോഭായാത്രകൾ കുറ്റൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് തിരുമൂലപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സമാപിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവജാത ശിശുവിനെ വിൽക്കാൻ ശ്രമം:  മൂന്ന് പേർ കസ്റ്റഡിയിൽ

കോട്ടയം : കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം. കുഞ്ഞിന്‍റെ അച്ഛനെയും, ഇടനിലക്കാരനെയും, വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികൾക്കാണ് വിൽപന നടത്താൻ ശ്രമിച്ചത്. അസം...

തിരുവനന്തപുരത്ത് ബിജെപി  മേയര്‍ ചര്‍ച്ച സജീവമാക്കുന്നു

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പറേഷന്‍ ഭരിക്കാന്‍ ഒരുങ്ങുന്ന ബിജെപി തിരുവനന്തപുരത്ത് മേയര്‍ ചര്‍ച്ച സജീവമാക്കുന്നു. ബിജെപി നേതാവ് വിവി രാജേഷ്, മുന്‍ ഐഎഎസ് ഓഫീസര്‍ ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ...
- Advertisment -

Most Popular

- Advertisement -