Friday, June 19, 2026
No menu items!

subscribe-youtube-channel

HomeNewsപോലീസ് അതിക്രമം...

പോലീസ് അതിക്രമം : നിയമസഭയിൽ പ്രതിപക്ഷം അടിയന്തിര പ്രമേയം അവതരിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് അതിക്രമത്തില്‍ നിയമസഭയിൽ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിൽ പ്രതിപക്ഷം സർക്കാരിനെ കടന്നാക്രമിച്ചു .കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയില്‍ സമരം പ്രഖ്യാപിച്ചു .

സഭാകവാടത്തിലാണ് സമരം ഇരിക്കുക. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരമിരിക്കും എന്നാണ് പ്രതിപക്ഷ നിലപാട്. പാവപ്പെട്ടവരെ പിടിച്ചുകൊണ്ടുപോയി അടിക്കുന്ന പോലീസുകാരെ ന്യായീകരിക്കുകയാണ് ഭരണപക്ഷമെന്നും ഇതു സ്റ്റാലിന്റെ റഷ്യയല്ലെന്നു മുഖ്യമന്ത്രി ഓര്‍ക്കണമെന്നും അടിയന്തിര പ്രമേയ ചർച്ചയിൽ വി.ഡി സതീശന്‍ പറഞ്ഞു.

തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ലെന്നും കർക്കശ നിലപാട് എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു .തനിക്ക് മർദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വെച്ചല്ലെന്നും നെഹ്‌റു നേതൃത്വം നൽകിയ കോൺഗ്രസ് ഭരണ കാലത്താണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒമ്പത് വർഷമായി ആകെ 144 പോലീസുകാരെ വിവിധ നടപടികളുടെ ഭാഗമായി സേനയിൽ നിന്ന് പിരിച്ചുവിട്ടു.രാജ്യത്തെ മികച്ചതും അഴിമതി ഏറ്റവും കുറഞ്ഞതുമായ സേന കേരള പൊലീസ് ആണ്.ഒരു സംഭവം പറഞ്ഞു സേനയാകെ മോശമെന്ന് പറയാൻ ആകില്ല. മുഖ്യമന്ത്രി പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്: ദുൽഖറിന്റെ വീട്ടിലെ പരിശോധന പൂർത്തിയായി

കൊച്ചി : ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് വീട്ടില്‍ നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനിടെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചിയിലെത്തി.  ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് മൊഴി എടുക്കുന്നത്. നേരിട്ട് മൊഴിയെടുക്കാനാണ് ദുൽഖറിനെ വിളിച്ചു...

Kerala Lottery Result : 03/05/2024 Nirmal NR 378

1st Prize Rs.7,000,000/- NG 970249 (KANNUR) Consolation Prize Rs.8,000/- NA 970249 NB 970249 NC 970249 ND 970249 NE 970249 NF 970249 NH 970249 NJ 970249 NK 970249...
- Advertisment -

Most Popular

- Advertisement -