Friday, September 11, 2026
No menu items!

subscribe-youtube-channel

HomeSpiritualമതിൽഭാഗം ശ്രീഗോവിന്ദൻകുളങ്ങര...

മതിൽഭാഗം ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ ലളിതാസഹസ്രനാമത്തിന്റെ ജില്ലാ വിളംബരം 

തിരുവല്ല : മാതാ അമൃതാനന്ദമയി മഠത്തിന്റെയും പത്തനംതിട്ട ജില്ലയിലെ 18 ക്ഷേത്രങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ 30 ദിവസം നീണ്ടുനിൽക്കുന്ന ലളിതാസഹസ്രനാമ യജ്ഞം, ധ്യാനം, മെഡിറ്റേഷൻ എന്നീ ചടങ്ങുകളുടെ ജില്ലാ വിളംബരം മതിൽഭാഗം ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ  തിരുവല്ല മാതാ അമൃതാനന്ദമയിമഠം മഠാധിപതി സ്വാമിനി ഭവ്യാമൃതപ്രാണ നിർവഹിച്ചു.

ജില്ലയിലെ വിവിധ നാരായണീയ സമിതികൾ,മാതൃസമിതികൾ എന്നിവ പങ്കെടുത്തു. സമൂഹത്തിലെ കുടുംബ സങ്കല്പത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വഴിയൊരുക്കുന്ന ദേവിയുടെ അതുല്യ ഗുണങ്ങൾ നിറഞ്ഞ പ്രകാശങ്ങളുടെയും ദൈവിക ശക്തിയുടെയും ആയിരം തിരുനാമങ്ങളുടെ മഹത്തായ സംഗമം ആണ് ലളിതാസഹസ്രനാമം. ഈ നാമങ്ങൾ പാരായണം ചെയ്യുമ്പോൾ   ദൈവീക ഊർജ്ജം ശരീരത്തിലും ചിന്തയിലും വസിക്കുന്നു എന്ന്  സ്വാമിനി പറഞ്ഞു. 

1008 പേർ ചേർന്നുള്ള സമർപ്പണ യജ്ഞം തിരുവല്ല മാതാ അമൃതാനന്ദമയി മഠത്തിൽ  നടക്കും. ചടങ്ങിൽ ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് ശ്രീകുമാർ ആർ പി ശ്രീപദ്മം, സെക്രട്ടറി ശ്രീകുമാർ കൊങ്ങരേട്ട്, മാതൃസമിതി ചെയർപേഴ്സൺ അനിത നായർ, കളഭം ശ്രീഭവൻ, തങ്കമണിയമ്മ പ്ലാപ്പള്ളിൽ,വസന്ത രാജൻ രാജധാനി, ഗിരിജ ശശികുമാർ, ലളിത സതീശൻ,വാസന്തി രാജൻ, ഗീത ക്രിസ്റ്റി, തിരുവല്ല അമൃതാനന്ദമയീ മഠം സത് സംഗ സമതി കാര്യദർശ്ശി പ്രേംകുമാർ തിരുമൂലപുരം, സമതി അംഗങ്ങളായ പ്രേംകുമാർ വള്ളംകുളം, അനീഷ് തുകശ്ശേരി,മനു മോഹൻ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യോമസേനയിലേക്കുള്ള അഗ്‌നിവീര്‍വായു രജിസ്‌ട്രേഷന്‍ എട്ടിന് ആരംഭിക്കും

ആലപ്പുഴ: ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്‌നിവീര്‍വായു 2025 റിക്രൂട്ട്‌മെന്റിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ എട്ടിന് ആരംഭിക്കും. 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനുമിടയില്‍ ജനിച്ച അവിവാഹിതരായ പുരുഷ, സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. https://https://agnipathvayu.cdac.in സൈറ്റിലൂടെ...

കുടുംബ സംഗമവും അവാർഡ് വിതരണവും

തിരുവല്ല : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തിരുവല്ല മേഖലയുടെ കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും കർഷക അവാർഡ് വിതരണവും തിരുവല്ല മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. കുടുംബ സംഗമ ഉത്ഘാടനവും...
- Advertisment -

Most Popular

- Advertisement -