Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിലെ ദ്വാരപാലക...

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പത്തനംതിട്ട : ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ സന്നിധാനത്ത് തിരിച്ചെത്തിച്ചു. കോടതി അനുമതി വാങ്ങി ശില്പങ്ങളിൽ സ്വര്‍ണപ്പാളി തിരികെ സ്ഥാപിക്കും. അറ്റകുറ്റപ്പണിക്ക് വേണ്ടിയായിരുന്നു ചെന്നൈയിലേ കമ്പനിയിലേക്ക് സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയത്.

കോടതി അനുമതിയില്ലാതെ സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് വലിയ വിവാദമായിരുന്നു. തുടർന്നുള്ള പരിശോധനയിൽ 2019 ൽ സ്വർണ്ണപ്പാളി സ്ഥാപിച്ചതിൽ അടക്കം സംശയങ്ങൾ ഉന്നയിച്ച ഹൈക്കോടതി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇതിനിടെയാണ് അറ്റകുറ്റപ്പണി നടത്തിയശേഷം സ്വര്‍ണപ്പാളികള്‍ തിരികെ ശബരിമല സന്നിധാനത്ത് എത്തിച്ചത്. സ്വര്‍ണപ്പാളികള്‍ ശിൽപ്പത്തിൽ തിരികെ സ്ഥാപിക്കുന്നതിനായി കോടതി അനുമതി കിട്ടും വരെ സ്ട്രോങ് റൂമിൽ സൂക്ഷിക്കുമെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ഇബി അമ്പലപ്പുഴ സെക്ഷൻ ഓഫീസിൻ്റെയും സബ് ഡിവിഷൻ ഓഫീസിൻ്റെയും ഉദ്ഘാടനം  28ന്

ആലപ്പുഴ: നിർമ്മാണം പൂർത്തീകരിച്ച കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്(കെ.എസ്.ഇ.ബി) അമ്പലപ്പുഴ സെക്ഷൻ ഓഫീസിൻ്റെയും സബ് ഡിവിഷൻ ഓഫീസിൻ്റെയും ഉദ്ഘാടനം ഫെബ്രുവരി 28ന് പകൽ മൂന്ന് മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ...

പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല : ജോലിയിൽ നിന്ന് ഒഴിവാക്കും : വീണാ ജോർജ്

തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപിച്ച ടി വി പ്രശാന്തനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ലെന്ന് മന്ത്രി പറഞ്ഞു....
- Advertisment -

Most Popular

- Advertisement -