Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsജനാധിപത്യ രാഷ്ട്രീയ...

ജനാധിപത്യ രാഷ്ട്രീയ പാർട്ടി യുഡിഎഫിലേക്ക്

വയനാട് : തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ യുഡിഎഫുമായി സഹകരിക്കാനൊരുങ്ങി സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി. ആദിവാസി പിന്നോക്ക വിഭാഗങ്ങളിലെ സംഘടനകളെ യോജിപ്പിച്ച് പരമാവധി വാർഡുകളിൽ മൽസരിക്കാനും നീക്കമുണ്ട്.

എൻഡിഎ വിട്ടപ്പോൾ തന്നെ ഒരുപാട് പാർട്ടികൾ സംസാരിച്ചിരുന്നുവെന്നും ജെആർപിക്കൊപ്പം സഹകരിക്കാനും തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും സികെ ജാനു പറഞ്ഞു. ഇപ്പോൾ ഭാരതീയ ദ്രാവിഡ ജനതാ പാർട്ടി ജെആർപിയിൽ ലയിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുന്നതിന് മുമ്പ് ഏതെങ്കിലും മുന്നണിയുമായി യോജിച്ച് പോകണമെന്ന തീരുമാനം എടുത്തിട്ടുണ്ട്. നിയമസഭയിലടക്കം ആദിവാസികളുടെ വിഷയങ്ങൾ ഉന്നയിക്കാൻ ശക്തരായവർ ഉണ്ടാകണമെന്നും സികെ ജാനു വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ : വടക്കാഞ്ചേരിയിലെ വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കിള്ളിമംഗലം സ്വദേശി ബാബു(52)വിന്റേതാണ് മൃതദേഹം. മുണ്ടൂർ ഭാഗത്ത് റോഡ് പണിയുമായി ബന്ധപ്പെട്ട് പിക്ക് അപ്പ് വാൻ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബാബു....

മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു

കോട്ടയം : എറണാകുളം– കായംകുളം (16309/10) എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു. വൈകീട്ട് 4.34ന് സർവീസ് നടത്തുന്ന ട്രെയിനിനാണ് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിച്ചത്. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ...
- Advertisment -

Most Popular

- Advertisement -