Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിലെ വോട്ടിംഗ്...

പത്തനംതിട്ടയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ ചെന്നീര്‍ക്കരകേന്ദ്രീയ വിദ്യാലയത്തിലെ സ്ട്രോംഗ് റൂമില്‍

പത്തനംതിട്ട:ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റും ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ സ്ട്രോംഗ് റൂമിലേക്ക് മാറ്റി സീല്‍ ചെയ്തു. വോട്ടെണ്ണല്‍ കേന്ദ്രം കൂടിയായ ഈ സ്‌കൂളിലെ സ്ട്രോംഗ് റൂമില്‍നിന്നും അടുത്തമാസം ജൂണ്‍ നാലിനേ വോട്ടിംഗ് യന്ത്രങ്ങള്‍ പുറത്തെടുക്കൂ.

1437 ബൂത്തുകളിലും ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റും അതത് നിയമസഭാ മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച ശേഷമാണ് രാത്രിയോടെ ചെന്നീര്‍ക്കരയിലേക്ക് മാറ്റിയത്. തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി വി അജിത്ത്, ഡെപ്യൂട്ടി കളക്ടര്‍ (തെരഞ്ഞെടുപ്പ്) സി പത്മചന്ദ്രകുറുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ സീല്‍ചെയ്യുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 04-04-2025 Nirmal NR-426

1st Prize Rs.7,000,000/- NM 216211 (KANNUR) Consolation Prize Rs.8,000/- NA 216211 NB 216211 NC 216211 ND 216211 NE 216211 NF 216211 NG 216211 NH 216211 NJ 216211...

പഠനോപകരണങ്ങൾ വിതരണം ചെയ്തു

തിരുവല്ല : വൈസ് മെൻ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്ബിന്റെ പഠന സഹായ പദ്ധതി പ്രകാരം തുകലശ്ശേരി സി എസ് ഐ ബധിര വിദ്യാലയത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ക്ലബ്ബ് ഭാരവാഹികളായ...
- Advertisment -

Most Popular

- Advertisement -