Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsആളുകളെ അറിയിക്കാതെ...

ആളുകളെ അറിയിക്കാതെ എംവിഡിയുടെ പരിപാടി നടത്താൻ ഉദ്യോഗസ്ഥൻ്റെ ശ്രമം:  പിഴവില്‍  ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം : സദസ്സില്‍ ആളില്ലാത്തതില്‍ പ്രകോപിതനായി മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ റദ്ദാക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് എതിരെ നടപടി. സംഘാടനത്തിലെ പിഴവിലാണ് നടപടി. സംഘാടനത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വി ജോയിക്കാണ് ഗതാഗത വകുപ്പ് നോട്ടീസ് നല്‍കിയത്.

നോട്ടീസിന് മറുപടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ എന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഫ്‌ലാഗ് ഓഫ് ചെയ്യേണ്ടിയിരുന്ന വാഹനങ്ങള്‍ ഉടന്‍ എംവിഡിക്ക് ലഭിക്കില്ല. വാഹനങ്ങള്‍ സ്വിഫ്റ്റ് ആസ്ഥാനത്തേക്ക് മാറ്റി. ഇന്നലെയാണ് സദസ്സില്‍ ആളില്ലാത്തതില്‍ പ്രകോപിതനായി മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി മന്ത്രി കെ.ബി ഗണേഷ് കുമാര്‍ റദ്ദാക്കിയത്. പരിപാടി റദ്ദാക്കി മന്ത്രി ഇറങ്ങിപ്പോകുകയായിരുന്നു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത രീതിയും സദസ്സില്‍ ആളില്ലാത്തതുമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഔദ്യോഗിക വാഹനങ്ങളുടെ ഫഌഗ് ഓഫ് ചടങ്ങും ഇ പോസ് മെഷീനുകളുടെ വിതരണ ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വ്വഹിക്കേണ്ടിയിരുന്നത്. കനകക്കുന്ന് പാലസ് പരിസരത്തായിരുന്നു പരിപാടിക്കായി വേദിയൊരുക്കിയിരുന്നത്.

‘എല്ലാവരും ക്ഷമിക്കണം. പരിപാടി റദ്ദാക്കുകയാണ്. എല്ലാ വണ്ടിയും ഇവിടെ നിരത്തിയിടണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. ഖേദം പ്രകടിപ്പിക്കുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ നടപടിയെടുക്കും എന്ന് മൈക്കിലൂടെ അറിയിച്ചാണ് മന്ത്രിയുടെ ഇറങ്ങിപ്പോക്ക്. സംഘാടനം വളരെ മോശമാണെന്നും വകുപ്പില്‍ നിന്നുപോലും ആരെയും ക്ഷണിച്ചില്ലെന്നും വേദിവിട്ട ശേഷം മന്ത്രി  പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചിയില്‍ വന്‍ ലഹരിവേട്ട : യുവതിയടക്കം ആറുപേർ അറസ്റ്റിൽ

കൊച്ചി : കൊച്ചിയില്‍ വന്‍ ലഹരിവേട്ട.യുവതിയടക്കം ആറുപേർ പിടിയിലായി. മൂന്ന് കേസുകളിലായി 400 ഗ്രാം എംഡിഎംഎ പൊലിസ് പിടിച്ചെടുത്തു. പള്ളുരുത്തി, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന റെയ്ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്.ഒരു കിലോയിലേറെ...

എംടിക്ക് പത്മവിഭൂഷൺ : ശ്രീജേഷിനും ശോഭനയ്ക്കും പത്മഭൂഷൺ

ന്യൂഡൽഹി : അന്തരിച്ച വിഖ്യാത എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഹോക്കി താരം പി.ആർ.ശ്രീജേഷിനും ‍ഡോ.ജോസ് ചാക്കോ പെരിയപുറത്തിനും നടി ശോഭനയ്ക്കും പത്മഭൂഷണും ഫുട്‌ബോള്‍...
- Advertisment -

Most Popular

- Advertisement -