Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsബിവിവിഎസ് ജില്ലാ...

ബിവിവിഎസ് ജില്ലാ വൈസ് പ്രസിഡൻ്റിനെതിരെ വധശ്രമം

ആറന്മുള: ഭാരതീയ വ്യാപാരി വ്യവസായി സംഘം (BVVS) പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡൻ്റ്  എ കെ രാമചന്ദ്രൻ നായരുടെ  നേർക്ക്   മാരകായുധവുമായി  മദ്യപിച്ചെത്തിയ ആക്രമിയുടെ വധശ്രമം. കോട്ട എന്ന സ്ഥലത്തുള്ള വ്യാപാര സ്ഥാപനത്തിൽ കയറി രാധാകൃഷ്ണൻ എന്ന ആളാണ് തന്നെ ക്രൂരമായി ആക്രമിച്ചതെന്ന് രാമചന്ദ്രൻ നായർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

പോലീസിൻ്റെ ഭാഗത്തു നിന്നും ശക്തമായ നടപടി ഉണ്ടാകാത്തതിനാൽ, സെപ്തംബർ 29 ന്  വീണ്ടും വ്യാപാര സ്ഥാപനത്തിൽ  കയറി  ആക്രമിച്ചു. സംഭവത്തിൽ പോലീസിൻ്റെ ഭാഗത്തു നിന്നും ശക്തമായ നടപടി ഉണ്ടാകണമെന്ന് ബിവിവിഎസ് ജില്ലാ സമിതി ആവശ്യപ്പെട്ടു.

വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്കും വ്യാപാരികൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് എതിരെ ബന്ധപ്പെട്ട അധികാരികൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന്  ബിവിവിഎസ് ജില്ലാ പ്രസിഡൻ്റ്  സതീഷ് ലാലു പി. ബി, ജില്ലാ ജനറൽ സെക്രട്ടറി  രാജേഷ് കുമാർ. ജി പുല്ലാട്, ജില്ലാ ട്രഷറർ രജനീഷ് ശങ്കർ എൻ എന്നിവർ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വഖഫ് ഭേദഗതി നിയമം : മറുപടി നൽകാൻ കേന്ദ്രസർക്കാരിന് ഒരാഴ്ചത്തെ സമയം അനുവദിച്ചു

ന്യൂഡൽഹി : വഖഫ് ഭേദഗതി നിയമത്തിൽ വിശദമായ മറുപടി നൽകാൻ കേന്ദ്രസർക്കാരിന് ഒരാഴ്ചത്തെ സമയം സുപ്രീം കോടതി അനുവദിച്ചു.നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്നും വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നും കോടതി അറിയിച്ചു.  വിഷയത്തിൽ...

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിക്കു മടങ്ങി

കൊച്ചി: നാല് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് മടങ്ങിയത്. ചൊവ്വാഴ്ച വൈകീട്ടാണ് പ്രത്യേകവിമാനത്തില്‍...
- Advertisment -

Most Popular

- Advertisement -