Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNew Delhiതപാൽ വകുപ്പിന്റെ...

തപാൽ വകുപ്പിന്റെ ഇൻലൻഡ് സ്പീഡ് പോസ്റ്റ് നിരക്കുകളിൽ മാറ്റം

ന്യൂഡൽഹി : തപാൽ വകുപ്പ് ഇൻലൻഡ് സ്പീഡ് പോസ്റ്റ് (ഡോക്യുമെന്റ്) പുതുക്കിയ നിരക്കുകൾ ഇന്ന് (ഒക്ടോബർ 1) മുതൽ പ്രാബല്യത്തിൽ വരും. ഒടിപി അടിസ്ഥാനമാക്കിയുള്ള സുരക്ഷിത വിതരണം, ഓൺലൈൻ പേയ്‌മെൻറ് സൗകര്യം, വിതരണവുമായി ബന്ധപ്പെട്ട് SMS അടിസ്ഥാനമാക്കിയുള്ള സന്ദേശങ്ങൾ, സൗകര്യപ്രദമായ ഓൺലൈൻ ബുക്കിംഗ് സേവനങ്ങൾ, വിതരണത്തെ കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ, ഉപയോക്താക്കൾക്കുള്ള രജിസ്ട്രേഷൻ സൗകര്യം എന്നീ സവിശേഷതകളോടെയാകും ഇനി മുതൽ സ്പീഡ്പോസ്റ്റ് സേവനം ലഭ്യമാകുക.

സ്പീഡ് പോസ്റ്റിന് കീഴിൽ മൂല്യവർധിത സേവനമായി ഡോക്യുമെൻറുകൾക്കും പാർസലുകൾക്കും രജിസ്ട്രേഷൻ ലഭ്യമാണ്.രജിസ്ട്രേഷൻ സേവനത്തിന് ഓരോ സ്പീഡ് പോസ്റ്റ് ഉരുപ്പടിയ്ക്കും (ഡോക്യുമെൻറ്/പാഴ്‌സൽ) ₹5/- നിരക്കും ബാധകമായ ജിഎസ്‍ടിയും ഈടാക്കും.’വൺ-ടൈം പാസ്‌വേഡ് (ഒടിപി)’ സേവനത്തിന് ഓരോ സ്പീഡ് പോസ്റ്റ് ഉരുപ്പടിയ്ക്കും (ഡോക്യുമെൻറ്/പാഴ്‌സൽ) ₹5/- നിരക്കും ബാധകമായ ജിഎസ്ടിയും ഈടാക്കും.വിദ്യാർത്ഥികൾക്ക് സ്പീഡ് പോസ്റ്റ് നിരക്കിൽ 10% കിഴിവും പുതിയ ബൾക്ക് ഉപഭോക്താക്കൾക്ക് 5% പ്രത്യേക കിഴിവും ലഭ്യമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  (ജൂൺ 20) അവധി

ആലപ്പുഴ : കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  (ജൂൺ 20) അവധി. കനത്ത മഴയെ തുടർന്ന്  സ്കൂളുകളിലും പൊതുവഴികളിലും  വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ...

മിഠായി രൂപത്തിലുള്ള ലഹരിയുമായി മൂന്ന് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

തിരുവനന്തപുരം : മിഠായി രൂപത്തിലുള്ള ലഹരിയടങ്ങിയ പാഴ്‌സലുമായി മൂന്ന് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത്, ഗണേഷ് , മാർഗ്ഗ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ്...
- Advertisment -

Most Popular

- Advertisement -